എറണാകുളം: ഡ്രൈവറെ കിണറ്റിൽ വീണ നിലയിൽ മരിച്ചതായി കണ്ടെത്തി. തിരുവനന്തപുരം കിളിമാനൂർ പുളിമാത്ത് സ്വദേശി പ്രവീൺ (38) ആണ് മരിച്ചത്.
എറണാകുളം കിഴക്കമ്പലത്തിനടുത്ത് ഊരാക്കാട് സ്വകാര്യ റൈസ് മില്ലിന് സമീപത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 7.30 ഓടെയാണ് സംഭവം പുറത്തായത്.
പ്രവീൺ അതേ മില്ലിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് തടിയിട്ട പറമ്പ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.






