എറണാകുളം: എറണാകുളത്ത് പൊലീസുകാരനെതിരെ ലൈംഗികാതിക്രമ കേസെടുത്തു. എളമക്കര പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മുജീബ് റഹ്‌മാനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
പരാതിയുമായി എത്തിയ യുവതിയെ ലൈംഗിക ഉദ്ദേശത്തോടെ പിന്തുടർന്ന് ശല്യം ചെയ്തുവെന്നാണ് ആരോപണം. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു.
കൂടാതെ, ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങാത്തപക്ഷം ലഹരി കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.






