Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കർണാടകയിൽ മഴക്കെടുതി; മേൽക്കൂര തകർന്നുവീണ് നാല് പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടക: കർണാടകയിൽ കനത്ത മഴയെ തുടർന്ന് വീടിന്റെ മേൽക്കൂര തകർന്നുവീണ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു. വിജയപുര ഗ്രാമത്തിലാണ് ദാരുണമായ സംഭവം നടന്നത്.

വ്യാഴാഴ്ച രാത്രി പെയ്ത ശക്തമായ മഴയാണ് അപകടത്തിന് കാരണമായത്. വിജയപുര സ്വദേശികളായ ഗുരുനാഥ് ബാഡിഗർ (35), ഭാര്യ ജ്യോതി ബാഡിഗർ (28), മക്കളായ കലമ്മ, കീർത്തി എന്നിവരാണ് മരിച്ചത്.

വീടിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ കുടുംബം താൽക്കാലികമായി വാടകവീട്ടിലേക്ക് മാറിയിരുന്നു. കുടുംബാംഗങ്ങൾ ഉറങ്ങിക്കിടക്കുന്നതിനിടെയാണ് മേൽക്കൂര തകർന്നുവീണത്.

അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നാലുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer