കൊച്ചി: ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റിയിലുള്ള ഐഎഫ്എസ്സി ബാങ്കിംഗ് യൂണിറ്റില്‍ നിന്ന് എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി ഇന്ത്യയിലെ ആദ്യത്തെ യുഎസ് ഡോളര്‍ അധിഷ്ഠിത ഡെബിറ്റ് കാര്‍ഡ് പുറത്തിറക്കി. ഐസിഐസിഐ ബാങ്കും വിസയും ചേര്‍ന്നാണ് പുതിയ കാര്‍ഡ് ഇറക്കിയത്. ബാങ്കിന്റെ യുഎസ്ഡി ഗ്ലോബല്‍ സേവിംഗ്‌സ് അക്കൗണ്ടുമായി ബന്ധിപ്പിച്ചാണ് ഈ കാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. വിസയുടെ പ്രീമിയം ഇന്‍ഫിനിറ്റ് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച ഈ കാര്‍ഡ് ആഗോളതലത്തില്‍ എന്‍ആര്‍ഐകള്‍ക്ക് തടസ്സമില്ലാത്ത സാമ്പത്തിക ഇടപാടുകള്‍ ഉറപ്പാക്കും.
ലോകമെമ്പാടുമുള്ള എടിഎമ്മുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ഈ കാര്‍ഡ് ഉപയോഗിക്കാം. ഐസിഐസിഐ ബാങ്ക് നെറ്റ് ബാങ്കിംഗ് വഴി കാര്‍ഡ് എളുപ്പത്തില്‍ നിയന്ത്രിക്കാം. ഐസിഐസിഐ ബാങ്കില്‍ യുഎസ്ഡി ഗ്ലോബല്‍ സേവിംഗ്‌സ് അക്കൗണ്ട് ഉള്ളവര്‍ക്കും പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ക്കും ഈ ഡെബിറ്റ് കാര്‍ഡ് ലഭ്യമാകും. ഗിഫ്റ്റ് സിറ്റി ഐബിയു വഴി വിവിധ കറന്‍സികളിലുള്ള സേവിംഗ്‌സ് അക്കൗണ്ടുകള്‍, ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍, ലോണുകള്‍ എന്നിവയും ബാങ്ക് വാഗ്ദാനം ചെയ്യുന്നുണ്ട്.






