Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തീയേറ്ററുകളിൽ ആവേശം തീർത്ത ക്യാമ്പസ് ആക്ഷൻ ചിത്രം ‘ഡർബി’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് തുടങ്ങി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

‘കടകൻ’ എന്ന ചിത്രത്തിനു ശേഷം സജിൽ മമ്പാട് സംവിധാനം ചെയ്‍ത ഏറ്റവും പുതിയ ചിത്രമായ ‘ഡർബി’ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ സ്ട്രീമിംഗ് ആരംഭിച്ചു. ആമസോൺ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നിവയിലൂടെയാണ് ചിത്രം ഇപ്പോൾ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ഇന്നത്തെ യുവത്വത്തിന്റെ തുടിപ്പും പ്രസരിപ്പും പ്രണയവും ഇമോഷനും ഫണ്ണുമെല്ലാം ചേർത്തുവെച്ച് ഒരു മുഴുനീള കളർഫുൾ ക്യാമ്പസ് ആക്ഷൻ എന്റർടെയ്നറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. തിയേറ്ററുകളിൽ വലിയ ആവേശം സൃഷ്ടിച്ചതിന് ശേഷമാണ് ചിത്രം ഡിജിറ്റൽ റിലീസിന് തയ്യാറായിരിക്കുന്നത്.

വൻ താരനിരയാണ് ചിത്രത്തിനായി ക്യാമറയ്ക്ക് മുന്നിലും പിന്നിലും അണിനിരന്നിരിക്കുന്നത്. ‘പ്രകമ്പനം’, ‘വാഴ 2’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവ താരം അൽ അമീൻ, സൂപ്പർഹിറ്റ് ചിത്രം ‘പണി’യിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സാഗർ സൂര്യ, ‘ഓസ്‌ലർ’ സിനിമയിൽ വില്ലൻ വേഷം ചെയ്ത് തിളങ്ങിയ ശിവരാജ്, ‘ആലപ്പുഴ ജിംഖാന’, ‘തണ്ണീർ മത്തൻ ദിനങ്ങളും’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഫ്രാങ്കോ ഫ്രാൻസിസ്, ‘അഞ്ചക്കള്ള കോക്കാൻ’ ഫെയിം പ്രവീൺ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇവർക്കൊപ്പം സോഷ്യൽ മീഡിയ താരങ്ങളായ ഹിഫ്രാസ്, ഫാഹിസ് ബിൻ റിഫാഹി, ഹബീബ് ഷാജഹാൻ, മനൂപ് എലാംബ്ര എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി മാറുന്നു. കൂടാതെ ആദം സാബിക്ക്, ഹരി ശിവറാം, റിഷ് എൻ.കെ, അനു, ജസ്‌നിയ ജയദീഷ്, ആൻ മെർലറ്റ്, സുപർണ എസ് എന്നിവർക്കൊപ്പം പ്രമുഖ താരങ്ങളായ ജോണി ആന്റണി, അബു സലിം, ശബരീഷ് വർമ, ദിവ്യ എം നായർ, സന്തോഷ് കീഴാറ്റൂർ, പ്രദീപ് ബാലൻ, കൊല്ലം ഷാഫി, സിനോജ് വർ​ഗീസ്, ആർ.ജെ അനന്തു, ഷിക്കു നസീർ എന്നിവരും അണിനിരക്കുന്നുണ്ട്.

ഡിമാൻസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ മൻസൂർ അബ്ദുൽ റസാഖാണ് ‘ഡർബി’ നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ഗോപി സുന്ദറാണ്. സ്ട്രൈറ്റ് ലൈൻ സിനിമാസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ വിതരണത്തിന് എത്തിച്ചത്. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സഹ്‌റു സുഹ്റയും അമീർ സുഹൈലും ചേർന്നാണ്. ആർ. ജെറിൻ എഡിറ്റിംഗും ഷർഫു സ്ക്രിപ്റ്റ് കൺസൾട്ടന്റായും പ്രവർത്തിച്ചിരിക്കുന്നു. അർഷാദ് നക്കോത്ത് പ്രൊഡക്ഷൻ ഡിസൈനായും അസീസ് കരുവാരക്കുണ്ട് കലാസംവിധാനവും നിർവ്വഹിച്ച ചിത്രത്തിലെ തകർപ്പൻ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് തവസി രാജാണ്.

ജമാൽ വി ബാപ്പു എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായും നജീർ നസീം പ്രൊഡക്ഷൻ കൺട്രോളറായും പ്രവർത്തിച്ച ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ റഷീദ് അഹമ്മദ് (മേക്കപ്പ്), നിസ്സാർ റഹ്‌മത്ത് (കോസ്റ്റ്യൂം ഡിസൈനർ), റെജിൽ കേസി (ചീഫ് അസോസിയേറ്റ് ഡയറക്ടർ), റിഷ്ധാൻ അബ്ദുൽ റഷീദ് (കൊറിയോഗ്രാഫി), കിഷൻ മോഹൻ (സൗണ്ട് ഡിസൈൻ), എസ്.ബി.കെ ഷുഹൈബ്, കെ.കെ അമീൻ (സ്റ്റിൽസ്), സപ്താ റെക്കോർഡ്സ് (സ്റ്റുഡിയോ), മെഹ്ബൂബ് (പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്), ഫോക്സ്‌ഡോട്ട് മീഡിയ (വി.എഫ്.എക്സ്), കൃഷ്ണ പ്രസാദ് കെ.വി (ടൈറ്റിൽ ഡിസൈൻ), യെല്ലോ ടൂത്ത്‌സ് (പബ്ലിസിറ്റി ഡിസൈൻസ്), പ്രതീഷ് ശേഖർ (പി.ആർ.ഓ & മാർക്കറ്റിംഗ് കൺസൾട്ടന്റ്) എന്നിവരാണ്. ക്യാമ്പസ് കഥകൾ ഇഷ്ടപ്പെടുന്നവർക്ക് ഒടിടിയിൽ ആസ്വദിക്കാൻ പറ്റിയ ഒരു മികച്ച പാക്കേജായിരിക്കും ഡർബി.

shafi sali

മുഹമ്മദ് ഷാഫി സ്വദേശം- കോട്ടയം. 2026 ഫെബ്രുവരി 15 മുതൽ വൈറ്റ്‌സ്വാൻ ടിവിയുടെ ഭാഗമാണ്. നിലവിൽ ന്യൂസ് എഡിറ്റർ. 2022-ൽ മാധ്യമ പ്രവർത്തനം ആരംഭിച്ചു. 'യുടോക്ക്' (YouTalk) എന്ന സ്ഥാപനത്തിൽ സബ് എഡിറ്റർ. പിന്നീട് 'ന്യൂസ് എറൗണ്ട് മലയാളം' എന്ന ഓൺലൈൻ സ്ഥാപനത്തിൽ സീനിയർ സബ് എഡിറ്റർ. വിദ്യാഭ്യാസ യോഗ്യത: ബി.എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ- സഫ ആർട്‌സ് ആൻഡ് സയൻസ് കോളേജ്. സിനിമ, രാഷ്ട്രീയം, ഇന്റർനാഷണൽ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റർവ്യൂകളും ചർച്ചകളും ചെയ്യുന്നു. വിഷ്വൽ, ഡിജിറ്റൽ മീഡിയകളിൽ പ്രവർത്തനപരിചയം. E MAIL: shafisappi969@gmail.com

Recent News

Advertisement
WhiteswanTV Footer