തിരുവനന്തപുരം: തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി എക്‌സ്പ്രസിന് ആലുവയിൽ പരീക്ഷണാടിസ്ഥാനത്തിൽ സ്റ്റോപ്പ് അനുവദിച്ചു. ഇതുസംബന്ധിച്ച നോട്ടിഫിക്കേഷൻ ദക്ഷിണ റെയിൽവേ പുറത്തിറക്കി. പുതിയ സ്റ്റോപ്പ് ഈ മാസം 22 മുതൽ പ്രാബല്യത്തിൽ വരും.
തിരുവനന്തപുരം നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിൽ ട്രെയിൻ വൈകീട്ട് 7.19ന് ആലുവ സ്റ്റേഷനിലെത്തും. രണ്ട് മിനിറ്റ് സ്റ്റോപ്പിന് ശേഷം 7.21ന് യാത്ര തുടരും. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള മടക്കയാത്രയിൽ രാവിലെ 8.48നാണ് ട്രെയിൻ ആലുവയിലെത്തുക. 8.50ന് ട്രെയിൻ സ്റ്റേഷൻ വിടുന്ന രീതിയിലാണ് പുതിയ സമയക്രമം ക്രമീകരിച്ചിരിക്കുന്നത്.
.






