വിയന്ന: ഓസ്ട്രിയൻ ആൽപ്സ് പർവതനിരകൾക്ക് മുകളിൽ വെച്ച് പാരാഗ്ലൈഡിങ് നടത്തുകയായിരുന്ന യുവതിയുടെ നേർക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. വടക്കൻ ഓസ്ട്രിയയിലെ പ്രശസ്ത പാരാഗ്ലൈഡിങ് കേന്ദ്രമായ ഷ്മിറ്റൻഹോഹെ പർവതത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
44 കാരിയായ സബ്രീന എന്ന പരിചയസമ്പന്നയായ പാരാഗ്ലൈഡറാണ് വിമാനാപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്. സബ്രീന തന്റെ ക്യാമറ ഓൺ ചെയ്ത് പറക്കുന്നതിനിടെ ഒരു ചെറു വിനോദസഞ്ചാര വിമാനം ഇവരുടെ പാരാഗ്ലൈഡറിന്റെ മുകളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വിമാനം തട്ടിയ ആഘാതത്തിൽ പാരാഗ്ലൈഡറിന്റെ വിംഗുകൾ പകുതിയായി കീറിപ്പോകുന്നത് ദൃശ്യങ്ങളിൽ കാണാം.
🇦🇹 A paraglider collided midair with a Cessna 172 over Austria and somehow survived.
— Mario Nawfal (@MarioNawfal) May 24, 2026
She deployed her emergency parachute seconds after impact and landed safely.
The plane pilot also managed to land safely at Zell am See Airport.pic.twitter.com/6IH7sTi3Ic
ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട് ആകാശത്ത് വെച്ച് വട്ടംകറങ്ങി താഴേക്ക് ഇവർ പതിക്കുകയായിരുന്നു. തന്റെ പക്കലുണ്ടായിരുന്ന എമർജൻസി റിസർവ് പാരച്യൂട്ട് തുറക്കാൻ കഴിഞ്ഞതാണ് ഇവരുടെ ജീവൻ രക്ഷിച്ചത്. വിവരമറിഞ്ഞ് ഓസ്ട്രിയൻ പോലീസ് ഹെലികോപ്റ്ററിൽ സ്ഥലത്തെത്തി സബ്രീനയെ രക്ഷപ്പെടുത്തി.






