Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലോകത്തിലെ 90 ശതമാനം ആളുകളും വലംകൈയ്യന്മാര്‍; അതിന് പിന്നിലെ കാരണം ഇതാണ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലോകത്തിലാകമാനം ഏകദേശം 85 മുതല്‍ 90 ശതമാനം വരെ ആളുകള്‍ വലംകൈയ്യന്‍മാരാണ്. 10 മുതല്‍ 15 ശതമാനം വരെ ആളുകള്‍ മാത്രമേ ഇടംകൈയ്യന്‍മാരുള്ളൂ. എന്തുകൊണ്ടായിരിക്കും ഇങ്ങനെ? സ്ഥലങ്ങള്‍ക്കനുസരിച്ച് കണക്കുകളില്‍ വ്യത്യാസം വരാമെങ്കിലും വലതുകൈയ്യേക്കാള്‍ ഇടംകൈയ്യന്‍മാര്‍ കൂടുതലായി കാണപ്പെടുന്ന ഒരു മനുഷ്യ ജനസംഖ്യയും നിലവിലില്ലെന്ന്, യുകെയിലെ ചെസ്റ്റര്‍ സര്‍വകലാശാലയിലെ മനഃശാസ്ത്രത്തിലെ സീനിയര്‍ ലക്ചറായ പോള്‍ റോഡ്വേ പറയുന്നു. മനുഷ്യര്‍ വലതുകൈ ഇത്രയധികം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാക്കാന്‍ ശാസ്ത്രജ്ഞര്‍ വളരെക്കാലമായി ശ്രമിക്കുകയാണ്.

ജനിച്ച് വളരുന്ന പരിസ്ഥിതിയും സമൂഹവും സംസ്‌കാരവും ഇതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. മിക്ക ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളിലും ഇടതുകൈ ‘വൃത്തിഹീന’മായി കണക്കാക്കപ്പെടുന്നു, കൂടാതെ ഇടതുകൈ കൂടുതലുള്ള കുട്ടികളെ നിയന്ത്രണത്തിലൂടെയും ശിക്ഷയിലൂടെയും വലംകൈയ്യന്മാരാക്കാന്‍ നിര്‍ബന്ധിതരാക്കുന്നു .

ഒരു കൈയ്ക്ക് മറ്റേ കൈയേക്കാള്‍ കൂടുതല്‍ മുന്‍ഗണന നല്‍കുന്നതിനെ വിളിക്കുന്ന സാങ്കേതിക പദമാണ് ‘മാനുവല്‍ ലാറ്ററലൈസേഷന്‍’ (manual lateralization). ഇത് മനുഷ്യരില്‍ മാത്രം കാണപ്പെടുന്ന ഒന്നല്ല. പല കശേരുകികളും (vertebrates), കൂടാതെ ചില അകശേരുകികളും (invertebrates) വരെ ഇത്തരത്തില്‍ പ്രത്യേക കൈയോ കാലോ ഉപയോഗിക്കുന്നതില്‍ വ്യക്തിപരമായ മുന്‍ഗണന കാണിക്കാറുണ്ട്. മറ്റു ജീവികളില്‍ നിന്ന് മനുഷ്യരെ വ്യത്യസ്തരാക്കുന്നത് അനുപാതത്തിലുള്ള കനത്ത വ്യത്യാസമാണ്.

🔒 Premium Content

Please sign in to continue reading.

Sign In / Register

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer