ന്യൂഡല്‍ഹി: ഹൊളംബി കുര്ദ് മേഖലയിലെ നരേല വ്യാവസായിക പ്രദേശത്ത് ഊഞ്ഞാൽ ആടുന്നതിനിടെ കൽതൂൺ തകർന്ന് വീണ് ആറുവയസുകാരി മരിച്ചു. പഴകിയ കൽതൂണിൽ കെട്ടിയിരുന്ന ഊഞ്ഞാലിൽ കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഊഞ്ഞാലിന്റെ സമ്മർദം താങ്ങാനാകാതെ കൽതൂൺ ഇടിഞ്ഞുവീഴുകയും കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഓടയില്‍ വീണ നിലയിലായിലായിരുന്നു മൃതദേഹം.
മരിച്ച കുട്ടിയുടെ വിവരങ്ങള്‍ ഇതുവരെയും പുറത്ത് വന്നിട്ടില്ല. വളരെ പഴക്കം ചെന്ന നിലയിലായിരുന്ന കൽതൂണിന് ഊഞ്ഞാലിന്റെ ഭാരം താങ്ങാനുള്ള ശേഷി ഇല്ലാതിരുന്നതാണ് അപകടത്തിന് കാരണമായതെന്നും അധികൃതർ വ്യക്തമാക്കി.






