Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്വർണക്കൊള്ള കേസിൽ സർക്കാർ നിസ്സഹായമെന്ന് മന്ത്രി കെ. മുരളീധരൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സ്വർണക്കൊള്ള കേസിൽ കോടതി ഇടപെടൽ കാരണം സർക്കാർ നിസ്സഹായ അവസ്ഥയിലാണെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ പറഞ്ഞു. എസ്.ഐടി കുറ്റപത്രം സമർപ്പിക്കാത്തത് കേസിലെ പ്രതികൾക്ക് രക്ഷപ്പെടാൻ സഹായകരമാകുമെന്നും അദ്ദേഹം ആരോപിച്ചു.

കോടതിയോട് സർക്കാരിന് യാതൊരു ധിക്കാരവും ബഹുമാനക്കുറവും ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. തീരുമാനങ്ങൾ എടുക്കാൻ സർക്കാരിന് അധികാരം വേണമെന്നും, സർക്കാരിന്റെ ഭാഗത്ത് തെറ്റുണ്ടെങ്കിൽ കോടതി അത് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു. ഒരു വശത്ത് കോടതിയും മറുവശത്ത് ദേവസ്വം ബോർഡും എന്ന നിലയിലാണ് നിലവിലെ സാഹചര്യമെന്നും മുരളീധരൻ പറഞ്ഞു. മുൻപും ഇത്തരം സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താഴമൺ തന്ത്രി വിഷയത്തിലും മന്ത്രി പ്രതികരിച്ചു. തന്ത്രിസ്ഥാനം ഒഴിഞ്ഞ് മകനെ നിയമിക്കണമെന്ന് തന്ത്രി ബോർഡിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാൽ ബോർഡ് തീരുമാനം കോടതിക്ക് വിട്ടത് ശരിയായ നിലപാടല്ലെന്നും മുരളീധരൻ പറഞ്ഞു. തിരുവിതാംകൂർ ദേവസ്വം ബോർഡിൽ സർക്കാരിന് കൂടുതൽ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ നിലവിലെ സാഹചര്യത്തിൽ അതില്ലെന്നും മന്ത്രി വ്യക്തമാക്കി.

Advertisement
WhiteswanTV Footer