തിരുവനന്തപുരം: വിസ്മയ മോഹൻലാൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ‘തുടക്കം’ നാളെ ബിഗ് സ്ക്രീനിലേക്ക്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്. ‘2018’ന് ശേഷം ജൂഡ് ഒരുക്കുന്ന ചിത്രമാണിത്.
കുടുംബബന്ധങ്ങളുടെ വൈകാരിക നിമിഷങ്ങളും ത്രില്ലർ രംഗങ്ങളും ചേർന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്. വിസ്മയയുടെ ആദ്യ സിനിമയായതിനാൽ പ്രേക്ഷകരും ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.











