തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 110 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,710 രൂപയായി. ഒരു പവന് 880 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,680 രൂപയായി. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് പുതിയ വില പുറത്തുവിട്ടത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന് 3,160 രൂപയുടെ വർധനവുണ്ടായിരുന്നു. ഇന്നലെ ഒരു ഗ്രാം സ്വർണത്തിന് 14,600 രൂപയും ഒരു പവന് 1,16,800 രൂപയുമായിരുന്നു വില. വെള്ളി വിലയിലും ഇന്ന് വർധനവുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും 10 ഗ്രാമിന് 2,550 രൂപയുമാണ് ഇന്നത്തെ വില.




