കഠ്മണ്ഡു: നേപ്പാളിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തെ അതിജീവിച്ച വീട് വാർത്തകളിൽ നിറയുന്നു. ശക്തമായ വെള്ളപ്പൊക്കം ഒരു പ്രദേശത്തെയാകെ തുടച്ചെടുത്തപ്പോഴാണ് ഇരുനില വീട് ഒറ്റയ്ക്ക് തലയുയർത്തി നിന്നത്. വെള്ളപ്പൊക്കത്തിൽ വന്ന ചെളി വീടിന്റെ ചുമരുകളിൽ അതിശക്തമായി അടിച്ചെങ്കിലും ബലമേറിയ കെട്ടിടം അപകടത്തെ അതിജീവിക്കുകയായിരുന്നു.
വീടിന്റെ മുകളിലെ ബാൽക്കണിയിൽ മൂന്നുപേർ വെള്ളം വരുന്നത് നോക്കി രണ്ടാംനിലയുടെ ബാൽക്കണിയിൽ ഇറങ്ങി നിൽക്കുന്നതും പ്രചരിക്കുന്ന വിഡിയോയിലുണ്ട്. പ്രളയത്തിനു ശേഷം വീടിനും വീട്ടുകാർക്കും എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. എന്നാൽ കുടുംബം സുരക്ഷിതരാണെന്ന് സ്ഥിരീകരിക്കുന്ന മറ്റൊരു വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
They are alive pic.twitter.com/jqZPFPb32n
— vipin (@vpndotcom) August 28, 2026











