നേപ്പാൾ പ്രളയം: 10 ദിവസത്തിന് ശേഷം തുരങ്കത്തിൽനിന്ന് ചൈനീസ് തൊഴിലാളിയെ രക്ഷപ്പെടുത്തി
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ തകർന്ന ജലവൈദ്യുത പദ്ധതിയുടെ ഭൂഗർഭ തുരങ്കത്തിൽ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെ 10 ദിവസത്തിന് ശേഷം രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. തൃശ്ശൂലി ജലവൈദ്യുത പദ്ധതി പ്രദേശത്തെ 225 മീറ്റർ നീളമുള്ള തുരങ്കത്തിൽ കുടുങ്ങിക്കിടന്ന ലൂഹായ്താവോ എന്ന തൊഴിലാളിയെയാണ് ദുഷ്കരമായ രക്ഷാദൗത്യത്തിലൂടെ പുറത്തെത്തിച്ചത്. ഓഗസ്റ്റ് 26ന് ഉണ്ടായ പ്രളയത്തിന് ശേഷം പ്രദേശത്തുനിന്ന് ജീവനോടെ രക്ഷപ്പെടുത്തുന്ന മൂന്നാമത്തെ വ്യക്തിയാണ് ഇയാൾ. നേപ്പാൾ സൈന്യവും ദക്ഷിണ കൊറിയയിൽനിന്നുള്ള ദുരന്തനിവാരണ വിദഗ്ധരും സംയുക്തമായാണ് രക്ഷാദൗത്യം നടത്തിയത്. ക്ഷീണിതനായിരുന്നെങ്കിലും ലൂഹായ്താവോ പൂർണ ബോധാവസ്ഥയിലായിരുന്നുവെന്ന് […]
Read more