Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാറിനുള്ളിൽ ഫ്രിയോൺ വാതകം ചോർന്നു; ഈജിപ്തിൽ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കെയ്‌റോ: നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ എയർ കണ്ടീഷനിങ് സംവിധാനത്തിൽനിന്ന് ഫ്രിയോൺ വാതകം ചോർന്നതിനെ തുടർന്ന് ഇത് ശ്വസിച്ച് ഈജിപ്തിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. 66കാരനായ ഗൃഹനാഥൻ, ഭാര്യ, 25കാരിയായ മകൾ എന്നിവരാണ് മരിച്ചത്.

ഓൾഡ് കെയ്‌റോ കോർണിഷിലെ റിങ് റോഡിന് സമീപമാണ് സംഭവം. കുടുംബം സഞ്ചരിച്ചിരുന്ന കാർ റോഡരികിൽ ലോക്ക് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു.

യാത്രയ്ക്കിടെ മകൾക്ക് തലകറക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് പിതാവ് വാഹനം റോഡരികിൽ നിർത്തുകയായിരുന്നു. മകളെ സഹായിക്കാൻ മാതാപിതാക്കൾ ശ്രമിക്കുന്നതിനിടെ എ.സി പ്രവർത്തിച്ചുകൊണ്ടിരുന്ന അടച്ചിട്ട കാറിനുള്ളിൽ ഇരുവർക്കും സമാനമായ അസ്വസ്ഥതകൾ അനുഭവപ്പെട്ടതായി റിപ്പോർട്ടുണ്ട്.

എ.സി സംവിധാനത്തിൽനിന്ന് ചോർന്ന ഫ്രിയോൺ വാതകം വലിയ അളവിൽ ശ്വസിച്ചതിനെ തുടർന്നാണ് മൂവരും കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങളിൽ മറ്റ് പരിക്കുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്ന് എമർജൻസി റെസ്‌പോണ്ടർമാർ അറിയിച്ചു.

സംഭവത്തിൽ ഈജിപ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണകാരണം സ്ഥിരീകരിക്കുന്നതിനായി കൂടുതൽ പരിശോധനകളും അന്വേഷണവും തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix