കോഴിക്കോട്: ടോൾ നൽകാതെ കടക്കാൻ ശ്രമിച്ച വാഹനം തടഞ്ഞ ജീവനക്കാരന് നേരെ ക്രൂര ആക്രമണം. കോഴിക്കോട് പന്തീരാങ്കാവ് ടോൾ ബൂത്തിലാണ് സംഭവം. ടോൾ നൽകാതെ പോകാൻ ശ്രമിച്ച വാഹനം ജീവനക്കാരൻ തടഞ്ഞതോടെയാണ് ആക്രമണം ഉണ്ടായത്. അക്രമി ജീവനക്കാരനെ കാലിൽ പിടിച്ച് ഉയരപാതയിൽ നിന്ന് താഴേക്ക് തള്ളിയിടാനും ശ്രമിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഡൽഹി രജിസ്ട്രേഷനുള്ള വാഹനത്തിൽ മലയാളികളാണ് ഉണ്ടായിരുന്നതെന്നാണ് വിവരം. സംഭവത്തിൽ ജീവനക്കാരൻ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.


