ഇന്ത്യ – വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി കരീബിയൻ ടീം തിരുവനന്തപുരത്ത് എത്തി. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ സെപ്തംബർ 27 ഞായറാഴ്ച നടക്കുന്ന ആദ്യ പോരാട്ടത്തിനായി ഷായ് ഹോപ്പ് നയിക്കുന്ന വെസ്റ്റ് ഇൻഡീസ് ടീമിൽ 15 അംഗങ്ങളാണ് തിരുവനന്തപുരത്തെത്തിയത്. ജസ്റ്റിൻ ഗ്രീവ്സ്, ഷമർ ജോസഫ്, അൽസാരി ജോസഫ്, ഷെർഫാൻ റൂഥർഫോർഡ് തുടങ്ങിയവരെല്ലാം വിൻഡീസ് നിരയിലുണ്ട്.
ശുഭ്മൻ ഗിൽ നയിക്കുന്ന ഇന്ത്യൻ ടീം ഇന്ന് വൈകിട്ടോടെ തലസ്ഥാനത്തെത്തും. വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ, വിരാട് കോഹ്ലി, രോഹിത് ശർമ, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് അടക്കമുള്ള സീനിയർ താരങ്ങളും ഇന്ത്യൻനിരയിലുണ്ട്. ആഖിബ് നബി, നമാൻ ധീർ എന്ന രണ്ട് പുതുമുഖ താരങ്ങളും ടീമിലിടം നേടിയിട്ടുണ്ട്. മൂന്ന് ഏകദിന അടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരം ഗുവാഹത്തിയിലും അവസാന മത്സരം മുല്ലൻപൂർ സ്റ്റേഡിയത്തിലും നടക്കും. ഏകദിന പരമ്പരയെ കൂടാതെ അഞ്ച് ടി-20 മത്സരങ്ങളുമുണ്ട്.













