Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മക്കയ്ക്കും ജിദ്ദയ്ക്കും പിന്നാലെ കൂടുതൽ സൗദി നഗരങ്ങളിൽ മുന്നറിയിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

റിയാദ്: പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മക്കയ്ക്ക് പിന്നാലെ സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളിൽ അതീവ സുരക്ഷാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മക്കയിലും തായിഫിലും അടിയന്തര ജാഗ്രതാ നിർദേശം നൽകിയതിന് തൊട്ടുപിന്നാലെ മിനിറ്റുകൾക്കകം ജിദ്ദ, തബൂക്ക്, യാൻബു തുടങ്ങിയ പ്രധാന നഗരങ്ങളിലെ നിവാസികൾക്കും സിവിൽ ഡിഫൻസ് സുരക്ഷാ മുന്നറിയിപ്പുകൾ നൽകുകയായിരുന്നു. മൊബൈൽ ഫോണുകളിലെ ദേശീയ അടിയന്തര മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം (നാഷണൽ ഏർലി വാണിങ് പ്ലാറ്റ്‌ഫോം) വഴിയാണ് ജനങ്ങൾക്ക് അടിയന്തര സന്ദേശം അയച്ചത്.

പൊതുജനങ്ങൾ യാതൊരുവിധത്തിലും പരിഭ്രാന്തരാകരുതെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു.

യെമനിലെ ഹൂതി വിമതരിൽനിന്നുള്ള വ്യോമാക്രമണ ഭീഷണികളും മേഖലയിലെ സംഘർഷ സാധ്യതകളും കണക്കിലെടുത്താണ് ജനങ്ങൾക്ക് മുൻകരുതൽ മുന്നറിയിപ്പുകൾ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ് സന്ദേശം ലഭിച്ചയുടൻ ജനങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും പൂർണ്ണമായും കെട്ടിടങ്ങൾക്കുള്ളിൽ തന്നെ തുടരണമെന്നും സിവിൽ ഡിഫൻസ് അതോറിറ്റി കർശന നിർദേശം നൽകി. മുറികൾക്കുള്ളിൽ കഴിയുന്നവർ ജനലുകൾക്കും ഗ്ലാസുകൾക്കും സമീപത്തുനിന്ന് മാറിനിൽക്കണമെന്നും സുരക്ഷിതമായ കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് അഭയം തേടണമെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix