Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ട്രെയിൻ യാത്ര മുതൽ എടിഎം, UPI നിരക്കുകൾ വരെ; ഒക്ടോബർ 1 മുതൽ വരുന്ന പ്രധാന മാറ്റങ്ങൾ ഇവയെല്ലാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2026 ഒക്ടോബർ 1 മുതൽ രാജ്യത്തെ വ്യക്തിഗത- സാമ്പത്തിക- ധനകാര്യ മേഖലകളിൽ നിർണായകമായ നിരവധി മാറ്റങ്ങൾ പ്രാബല്യത്തിൽ വരികയാണ്. റെയിൽവേ നിയമങ്ങൾ, എടിഎം സർവ്വീസ് ചാർജ്, എൽപിജി ഇന്ധന സബ്‌സിഡിക്ക് ആധാർ നിർബന്ധമാക്കൽ, മ്യൂച്വൽ ഫണ്ട്/എഫ്‌ഡി നിയമങ്ങൾ, ബാങ്കിങ് അപ്‌ഡേറ്റുകൾ എന്നിങ്ങനെ നിരവധി മാറ്റങ്ങാണ് വരുന്നത്. സാധാരണക്കാരെ നേരിട്ട് ബാധിക്കുന്ന പ്രധാന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

SBI ATM സർവീസ് ചാർജുകളിലെ മാറ്റങ്ങളാണ് ഇതിൽ പ്രധാനം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ- ബേസിക് സേവിങ്സ് ഡെപ്പോസിറ്റ് (BSBD) അക്കൗണ്ട് ഉടമകൾക്കുള്ള സൗജന്യമായി ക്യാഷ് പിൻവലിക്കാനുള്ള പരിധി പ്രതിമാസം 4 തവണയായി നിജപ്പെടുത്തി. ശാഖകൾ, എടിഎമ്മുകൾ എന്നിവ വഴിയുള്ള അഞ്ചാമത്തെ ഇടപാട് മുതൽ ഓരോ പിൻവലിക്കലിനും 15 രൂപയും ജി.എസ്.ടിയും ഇനത്തിൽ നിരക്ക് ഈടാക്കും. എന്നാൽ യുപിഐ, ഐഎംപിഎസ്, എൻഇഎഫ്‌ടി തുടങ്ങിയ ഡിജിറ്റൽ ഇടപാടുകൾ പൂർണമായും സൗജന്യമായി തുടരും.

അടുത്ത മാറ്റം, സബ്‌സിഡി നിരക്കിൽ എൽപിജി സിലിണ്ടറുകൾ ലഭിക്കുന്നതിന് ഉപഭോക്താക്കൾ ഒക്ടോബർ 1-ഓടെ ബയോമെട്രിക് ആധാർ ഒതന്റിഫിക്കേഷൻ (BAA) പൂർത്തിയാക്കണം എന്നതാണ്. മുൻപ് ഇത് പൂർത്തിയാക്കിയവർ വീണ്ടും ചെയ്യേണ്ടതില്ല. ഗ്യാസ് ഡെലിവറി നടത്തുമ്പോഴോ, വിതരണക്കാരുടെ ഓഫീസുകൾ സന്ദർശിച്ചോ, ഒഎംസി (OMC) മൊബൈൽ ആപ്പുകൾ വഴിയോ (ഇൻഡെയ്ൻ, ഭാരത് ഗ്യാസ്, എച്ച്.പി ആപ്പുകൾ) ഇത് എളുപ്പത്തിൽ പൂർത്തിയാക്കാവുന്നതാണ്. ആധാർ പൂർത്തിയാക്കാത്തവർക്ക് സബ്‌സിഡിയില്ലാത്ത വിപണി വിലയിലായിരിക്കും സിലിണ്ടറുകൾ ലഭിക്കുക.

3 കോടി രൂപയ്ക്ക് മുകളിലുള്ള ബൾക്ക് സ്ഥിരനിക്ഷേപങ്ങൾക്ക് (FD) ബാങ്കുകൾ ഏകീകൃതവും കൃത്യവുമായ പലിശനിരക്കുകൾ നടപ്പിലാക്കണമെന്ന് റിസർവ് ബാങ്ക് (RBI) നിർദേശിച്ചതാണ് മറ്റൊരു മാറ്റം. എല്ലാ പ്രവൃത്തിദിവസങ്ങളിലും രാവിലെ 10 മണിക്ക് മുൻപായി ദിവസത്തെ ബൾക്ക് നിക്ഷേപ നിരക്കുകൾ ബാങ്കുകൾ പ്രസിദ്ധീകരിക്കണം. ഒരേ ദിവസം നിക്ഷേപിക്കുന്ന തുകകൾക്ക് എല്ലാ ബ്രാഞ്ചുകളിലും ഒരേ നിരക്കായിരിക്കും ലഭ്യമാകുക.

കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തെങ്ങും വലിയ വിവാദമായ UPI ചാർജ് മാറ്റമാണ് ഒക്ടോബറോടെ വരുന്ന ഏറ്റവും പ്രധാന മാറ്റങ്ങളിലൊന്ന്. 2,000 രൂപയ്ക്ക് മുകളിലുള്ള ബിസിനസ്/മർച്ചന്റ് (P2M) യുപിഐ ഇടപാടുകൾക്ക് NPCI 0.4% എം.ഡി.ആർ (MDR) ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പൂർണ ബാധ്യത വ്യാപാരികൾക്ക് മാത്രമായിരിക്കും. ഉപഭോക്താക്കൾക്കോ വ്യക്തികൾ തമ്മിലുള്ള (P2P) സാധാരണ യുപിഐ പണമിടപാടുകൾക്കോ യാതൊരുവിധ അധിക നിരക്കുകളും നൽകേണ്ടതില്ല. ഈ മാറ്റവും നാളെ മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

നാഷണൽ പെൻഷൻ സിസ്റ്റം അഥവാ NPS, എൻപിഎസ് ലൈറ്റ് പദ്ധതികളിൽ ‘പോയിന്റ് ഓഫ് പ്രസൻസ്’ നിരക്കുകൾ പെൻഷൻ ഫണ്ട് റെഗുലേറ്ററി ബോർഡ് പുതുക്കിയെന്നതും ശ്രദ്ധിക്കേണ്ടതാണ്. പാദവർഷാടിസ്ഥാനത്തിൽ 50 രൂപ നിരക്കിൽ യൂണിറ്റുകൾ റദ്ദാക്കിക്കൊണ്ടായിരിക്കും ക്രമീകരണം നടപ്പിലാക്കുക. എന്നാൽ e-NPS വഴി നേരിട്ട് അംഗങ്ങളായവർക്ക് ഈ നിരക്ക് ബാധകമല്ല.

ഇനി പറയുന്ന മാറ്റമെന്നത്, ട്രെയിൻ യാത്രക്കാർ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒക്ടോബര്‍ 1 മുതൽ ടിക്കറ്റ് പരിശോധന ശക്തമാക്കുമെന്ന് ഇന്ത്യൻ റെയിൽവെ വ്യക്തമാക്കിയിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായി യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്താണ് ഒക്ടോബർ 31 വരെ പരിശോധന കര്‍ശനമാക്കുന്നത്. സെൻട്രൽ റെയിൽവേയുടെ നേതൃത്വത്തിലാണ് ഈ പ്രത്യേക പരിശോധന ഡ്രൈവ് നടക്കുക. ആനുകൂല്യങ്ങളോടെ ബുക്ക് ചെയ്ത ടിക്കറ്റുകൾ, പ്രത്യേക റിസർവേഷൻ ക്വോട്ടകൾ, വിവിധ റെയിൽവേ പാസുകൾ എന്നിവയിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇളവുകളിലോ നിർദ്ദിഷ്ട റിസർവേഷൻ ക്വാട്ടയിലോ യാത്ര ചെയ്യുന്ന യാത്രക്കാർ അവരുടെ യോഗ്യത തെളിയിക്കുന്നതിന് നിർദ്ദിഷ്ട തിരിച്ചറിയൽ രേഖ കൈവശം വയ്ക്കുന്നുണ്ടെന്ന് ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥർ ഉറപ്പാക്കും. . ഒന്നിലധികം യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ലിസ്റ്റിലുള്ള കുറഞ്ഞത് ഒരു യാത്രക്കാരനെങ്കിലും യഥാര്‍ഥ തിരിച്ചറിയൽ കാര്‍ഡ് കൈവശം വയ്ക്കണം. ആവശ്യമായ അസൽ രേഖകൾ കാണിക്കാൻ സാധിച്ചില്ലെങ്കിൽ, നിലവിലെ റെയിൽവേ നിയമങ്ങൾ അനുസരിച്ച് ആ ടിക്കറ്റിൽ യാത്ര ചെയ്യുന്ന മുഴുവൻ പേരെയും സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കും. ടിക്കറ്റില്ലാതെ പിടിച്ചാൽ ഏറ്റവും കുറഞ്ഞ പിഴ 500 രൂപയായിരിക്കും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix