Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജന്തർ മന്തർ പ്രതിഷേധം; സമാനതകളില്ലാത്ത നീക്കവുമായി ഡൽഹി പൊലീസ്, കാടടച്ച് അറസ്റ്റ്; ഇതുകൊണ്ട് ഒന്നും അവസാനിക്കില്ലെന്ന് പിണറായി വിജയൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രതിഷേധാ​ഗ്നിയിൽ കത്തി രാജ്യ തലസ്ഥാനം. സമാനതകളില്ലാത്ത, സമീപ കാലത്തെങ്ങും കണ്ടിട്ടില്ലാത്ത കാഴ്ച്ചകളാണ് ഡൽഹിയിലെങ്ങും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാര്‍ട്ടി ജന്തര്‍ മന്തറിലേക്ക് നടത്തുന്ന മാര്‍ച്ചിന് മുന്നോടിയായി കാടടച്ച് അറസ്റ്റുകളാണ് ഡൽഹി പൊലീസ് നടത്തുന്നത്. രാവിലെ 10 മണിക്ക് പ്രഖ്യാപിച്ച സിജെപി പ്രതിഷേധം തുടങ്ങും മുമ്പേ തന്നെ 600ലധികം പേരെ ഡൽഹി പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. പ്രതിഷേധത്തിനെത്തുന്ന വിദ്യാർഥികളെ വിവിധയിടങ്ങളിൽ നിന്ന് പോലീസ് കസ്റ്റഡിയിൽ എടുത്ത് നീക്കുകയും ചെയ്തു.

പിന്നാലെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതെത്തിയ സിപിഎം നേതാക്കളെ അടക്കം പൊലീസ് കസ്റ്റഡിയിൽ എടുക്കുന്ന കാഴ്ച്ചക്കും ഡൽഹി സാക്ഷിയായി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, എംഎ ബേബി, എംവി ഗോവിന്ദന്‍, കൈ ശൈലജ, ജോണ്‍ ബ്രിട്ടാസ്, കെഎന്‍ ബാലഗോപാല്‍, ശിവദാസന്‍ എംപി, പി രാജീവ്, പി കെ ശ്രീമതി ഉള്‍പ്പടെയുള്ള പ്രധാന സിപിഎം നേതാക്കളെല്ലാം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോയതെന്ന കാര്യത്തിൽ വ്യക്തതയില്ല. നടക്കുന്ന ജനാധിപത്യ ധ്വംസനമാണെന്ന് പിണറായി വിജയൻ പ്രതികരിച്ചു.

സിപിഐഎം നേതാക്കളെ മുന്നില്‍ നിന്ന് നയിച്ചത് പിണറായി വിജയനായിരുന്നു. സര്‍ക്കാര്‍ ജനാധിപത്യ വിരുദ്ധ നിലപാട് എടുത്ത് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്നും ഇതുകൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നും പിണറായി വ്യക്തമാക്കി. അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ശക്തമായ പ്രതിഷേധത്തിലേക്ക് നീക്കുമെന്നും കസ്റ്റഡിയിലാകുന്നതിന് മുമ്പേ പിണറായി പറയുകയും ചെയ്തു. ഗ്യാനേഷ് കുമാര്‍ സര്‍ക്കാരിന്റെ താത്പര്യങ്ങള്‍ നിന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഗ്യാനേഷ് കുമാറിന്റെ താത്പര്യങ്ങള്‍ക്ക് വേണ്ടി നില്‍ക്കുന്നത്. എസ്‌ഐആര്‍ പ്രയോഗിച്ച പ്രദേശങ്ങളില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സുപ്രീംകോടതി അടക്കം പറഞ്ഞതല്ലേ പ്രതിഷേധിക്കാനുള്ള അവകാശം തടയാന്‍ പാടില്ലെന്ന്. അത്തരം കാര്യങ്ങള്‍ പാലിക്കാന്‍ ഗവണ്‍മെന്റ് തയ്യാറാകണം. ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങള്‍ ഇവിടെ നടക്കുന്നത്. ഗ്യാനേഷ് കുമാര്‍ രാജിവെയ്ക്കണമെന്ന് ഉള്ളത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. അതിന് വേണ്ടി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കുമെന്നതില്‍ വിശ്വാസമുണ്ടെന്നും പിണറായി വിജയന്‍ പറഞ്ഞു. ജന്തർ മന്തറിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെയാണ് പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പൊലീസ് രാജ് കൊണ്ടൊന്നും പ്രക്ഷോഭത്തെ തകര്‍ക്കാനും തളര്‍ത്താനുമാവില്ലെന്ന് ഇടത് നേതാക്കൾ പറയുന്നു. കൂടുതല്‍ കൂടുതല്‍ ശക്തിയോടെ പ്രക്ഷോഭത്തിലേക്ക് രാജ്യം നീങ്ങുമെന്ന് പറഞ്ഞ പിണറായി, അറസ്റ്റ് കൊണ്ട് ഒന്നും അവസാനിപ്പിക്കാനാവില്ല എന്ന് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ‘എസ്‌ഐആര്‍ എവിടെയൊക്കെ പ്രയോഗിച്ചിട്ടുണ്ടോ അവിടെയെല്ലാം അതിന്റെ പ്രത്യാഘാതങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു പ്രദേശവും അതില്‍ നിന്ന് ഒഴിവല്ല. എല്ലാവരുടെയും വോട്ടവകാശം ഇല്ലാതാക്കാനാണ് പ്രാധാന്യം കൊടുത്തത്. അതിന്റെ ഭാഗമായി കാര്യങ്ങള്‍ അവരുടെ അജണ്ടയ്ക്ക് അനുസരിച്ച് മാറിയിട്ടുണ്ടെന്നതാണ് വസ്തുത. രാജ്യതലസ്ഥാനത്ത് ഇങ്ങനെ ഒരു അവസ്ഥ കേന്ദ്ര സര്‍ക്കാര്‍ എന്തിന് ഉണ്ടാക്കുന്നു. ജനാധിപത്യത്തോട് ബഹുമാനമുള്ളവരാണെങ്കില്‍ സമരത്തെ നേരിടുക ഇങ്ങനെയല്ല. രാജ്യത്തെ ജനാധിപത്യം പുലരുന്നതിന് വേണ്ടിയുള്ള സമരമാണ് ഇത്. ജനാധിപത്യവിശ്വാസികള്‍ ഇതിനെതിരെ രംഗത്തുവരും’ പിണറായി പറഞ്ഞു.

അതേസമയം പ്രക്ഷോഭത്തെ നേരിടാന്‍ സമാനതകളില്ലാത്ത വിധം സന്നാഹങ്ങളാണ് ഡല്‍ഹി പൊലീസും സര്‍ക്കാരും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രെയിനും മെട്രോയും അടച്ചുള്ള നിയന്ത്രണങ്ങളെ അടിയന്തരാവസ്ഥയെന്നാണ് സിജെപി വിശേഷിപ്പിച്ചത്. കേക്രോച്ച് ജനതാപാര്‍ട്ടിയും എസ്എഫ്ഐയും എഐഎസ്എഫും ഐസയും എഎസ്എപിയും സംയുക്തമായാണ് പ്രതിഷേധം. ഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ അഭിജിത് ദീപ്കെയെ വിമാനത്തിനുള്ളിൽ വെച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്ന് പറയുമ്പോൾ വ്യക്തമാകും സമരം ഏത് വിധേനയേയും അടിച്ചമർത്തുക മാത്രമാണ് ഡൽഹി പൊലീസിന്റെ ലക്ഷ്യമെന്ന്. ‘ഇന്ദിര ഗാന്ധി പോലും ഇങ്ങനെയൊന്നും ചെയ്‌തിട്ടില്ലെന്നും അറസ്റ്റ് വരിക്കാൻ തന്നെയാണ് ഇവിടെ വന്നിറങ്ങിയതെന്നുമാണ് ദീപ്കെ പ്രതികരിച്ചത്.

CJP നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരും കസ്റ്റഡിയിലാണ്. വിമാനത്തിനുള്ളിൽ നിന്നാണ് മൂവരെയും കസ്റ്റഡിയിലെടുത്തു. വിമാനത്തിനുള്ളിൽ നിന്നും ലൈവ് വീഡിയോ പോകുന്നത് പൊലീസ് തടഞ്ഞു. ദീപ്കെയും പൊലീസും തമ്മിൽ വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാൾ, ഇടത് നേതാവ് ഐഷി ഘോഷ് എന്നിവരെല്ലാം ഇപ്പോൾ കസ്റ്റഡിയിലാണ്.

അതേസമയം, പ്രതിഷേധത്തിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. മുന്‍കരുതലിന്റെ ഭാഗമായി ഡല്‍ഹിയിലെ രാജീവ് ചൗക്ക്, ന്യൂഡല്‍ഹി, സെന്‍ട്രല്‍ സെക്രട്ടേറിയറ്റ്, പട്ടേല്‍ ചൗക്ക്, കശ്മീരി ഗേറ്റ് ഉള്‍പ്പെടെയുള്ള 45 മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ലോക്കല്‍ ട്രെയിനുകളും മറ്റ് സംസ്ഥാനങ്ങളിലേക്കുള്ള 250 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. കര്‍ത്തവ്യ പഥിന് 4 കിലോമീറ്റര്‍ ചുറ്റളവില്‍ ഇന്റര്‍നെറ്റ് നിരോധിച്ചിട്ടുണ്ട്.

ധർമേന്ദ്ര പ്രധാനെതിരായ സി.ജെ.പി. പ്രതിഷേധം തീർത്ത ആഘാതത്തിന് പിന്നാലെയാണ് കേന്ദ്രത്തെ വെട്ടിലാക്കിക്കൊണ്ട് വീണ്ടും സി.ജെ.പി. രാജ്യ തലസ്ഥാനത്ത് പറന്നിറങ്ങുന്നത്. ആദ്യ ഘട്ട പ്രതിഷേധത്തിൽ കാലിടറിയ കേന്ദ്രം അതീവ ജാഗ്രതയോടെയാണ് പ്രക്ഷോഭത്തെ നേരിടാനൊരുങ്ങുന്നത്. ഇരുപതിനായിരത്തോളം വരുന്ന സുരക്ഷാ സേനയെയാണ് രാജ്യ തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്നത്. തത്സമയ നിരീക്ഷണത്തിനായി ഡ്രോണുകളടക്കം ഏർപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിൽ എടുക്കുന്നവരെ തടങ്കലിലെത്തിക്കാനാവശ്യമായ 600 ഓളം ബസുകളും സ്ഥലത്ത് ഒരുക്കി നിർത്തിയിട്ടുണ്ട്. പ്രതിഷേധത്തിന് ഡൽഹി പോലീസ് അനുമതി നൽകിയിട്ടില്ല.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix