Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വരുന്നത് അതിശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇന്ന് (ഒക്ടോബർ 21) അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ടും അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

അടുത്ത നാല് ദിവസവും സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. നാളെ (ഒക്ടോബർ 22) എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് നിർദേശിച്ചു.

ജില്ല തിരിച്ചുള്ള മഴ മുന്നറിയിപ്പ്

ഓറഞ്ച് അലർട്ട്

ഒക്ടോബർ 21: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
ഒക്ടോബർ 22: എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്
ഒക്ടോബർ 24: കോഴിക്കോട്, കണ്ണൂർ, കാസർകോട്
ഒക്ടോബർ 25: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്

യെല്ലോ അലർട്ട്

ഒക്ടോബർ 21: ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം
ഒക്ടോബർ 22: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ, കാസർകോട്
ഒക്ടോബർ 23: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്
ഒക്ടോബർ 24: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്
ഒക്ടോബർ 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കണ്ണൂർ, കാസർകോട്

ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളവർ മാറിത്താമസിക്കണം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. നദീതീരങ്ങളിലും അണക്കെട്ടുകളുടെ താഴ്ഭാഗങ്ങളിലും താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കണം.

ദുരന്തസാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ തങ്ങളുടെ പ്രദേശങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ടോയെന്ന് ഉറപ്പുവരുത്തണം. ആവശ്യമെങ്കിൽ പകൽ സമയത്തുതന്നെ ക്യാമ്പുകളിലേക്ക് മാറണമെന്നും നിർദേശമുണ്ട്. ഇതിനായി തദ്ദേശസ്ഥാപനങ്ങളിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാം.

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിലും മേൽക്കൂര ബലമില്ലാത്ത വീടുകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അപകടാവസ്ഥയിലുള്ള മരങ്ങൾ, വൈദ്യുതത്തൂണുകൾ, പരസ്യബോർഡുകൾ, മതിലുകൾ എന്നിവ സുരക്ഷിതമാക്കണം. അപകടകരമായി നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങൾ വെട്ടിയൊതുക്കുകയും ഇത്തരം സാഹചര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുകയും വേണം.

കാറ്റ് മൂലം മരങ്ങളും പോസ്റ്റുകളും കടപുഴകി വീഴാനുള്ള സാധ്യത കണക്കിലെടുത്ത് പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും മുൻകരുതലുകൾ സ്വീകരിക്കണം. ശക്തമായ കാറ്റിനെ നേരിടാനുള്ള നിർദേശങ്ങൾ കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.

ശക്തമായ മഴ പെയ്യുമ്പോൾ നദികൾ മുറിച്ചുകടക്കരുത്. നദികളിലും മറ്റ് ജലാശയങ്ങളിലും കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ജലാശയങ്ങൾക്ക് മുകളിലുള്ള പാലങ്ങളിൽ കയറി കാഴ്ച കാണുക, സെൽഫി എടുക്കുക, ചിത്രങ്ങൾ പകർത്തുക, കൂട്ടംകൂടി നിൽക്കുക തുടങ്ങിയവ ഒഴിവാക്കണം. ജലനിരപ്പ് ഉയരുന്ന സാഹചര്യങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണം.

മഴ ശക്തമാകുന്ന സമയങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് ദുരന്തനിവാരണ വകുപ്പ് നിർദേശിച്ചു. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകൾ മഴ മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ ഒഴിവാക്കണം.

ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെ യാത്ര ചെയ്യുമ്പോഴും അറ്റകുറ്റപ്പണികൾ നടക്കുന്ന റോഡുകളിലും പ്രത്യേക ജാഗ്രത പാലിക്കണം. വെള്ളം കയറിയ റോഡുകളിലൂടെയും ജലാശയങ്ങൾ കരകവിഞ്ഞൊഴുകുന്ന പ്രദേശങ്ങളിലൂടെയും വാഹനം ഓടിക്കാൻ ശ്രമിക്കരുത്.

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ തുടർച്ചയായി മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ഔദ്യോഗിക അറിയിപ്പുകൾ ശ്രദ്ധിക്കുകയും അപകടസാധ്യതയുള്ള മേഖലകളിൽ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കുകയും വേണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix