Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സർക്കാർ നിലപാട് ശരിയെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞു; രമേശ് ചെന്നിത്തല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സി.എം.ആർ.എൽ–എക്സാലോജിക് കേസിൽ പിണറായി വിജയനും കുടുംബത്തിനുമെതിരായ വിജിലൻസ് അന്വേഷണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരും ആഭ്യന്തര വകുപ്പും സ്വീകരിച്ച നിലപാട് ശരിയാണെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്ത് ലഭിച്ചപ്പോൾ തന്നെ അത് സൂക്ഷ്മമായി പരിശോധിച്ച് അനാവശ്യ ധൃതി ഒഴിവാക്കി നിയമാനുസൃത നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചതും ഈ സമീപനത്തിന്റെ ഭാഗമായിരുന്നു. എന്നാൽ പ്രാഥമിക അന്വേഷണം ഒഴിവാക്കി ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

അതേസമയം, എഫ്.ഐ.ആർ റദ്ദാക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടില്ലെന്നതാണ് വിധിയിലെ പ്രധാന വസ്തുതയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി. സംസ്ഥാന സർക്കാർ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ നിയമപരമായി നിലനിൽക്കുന്നതാണെന്ന നിലപാടാണ് വിധിയിൽനിന്ന് മനസ്സിലാക്കാനാകുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ വിജിലൻസ് എഫ്.ഐ.ആർ അതേപടി നിലനിൽക്കുകയാണ്. ഒരാഴ്ചത്തേക്ക് അന്വേഷണം തടഞ്ഞത് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന് മുന്നിൽ പരാതിക്കാരന് തന്റെ വാദങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകുന്നതിനാണെന്നും ചെന്നിത്തല വിശദീകരിച്ചു. മറ്റു കേസുകളിലെന്നപോലെ ഈ കേസിലും നിയമം നിയമത്തിന്റെ വഴിക്ക് പോകണമെന്നതാണ് സർക്കാരിന്റെ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, സി.എം.ആർ.എൽ–എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസം ലഭിച്ചു. പിണറായി വിജയൻ, മകൾ ടി. വീണ, മുൻമന്ത്രി മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ വിജിലൻസ് അന്വേഷണം ഒരാഴ്ചത്തേക്ക് സുപ്രീംകോടതി സ്റ്റേ ചെയ്തു.

കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരായ പിണറായി വിജയന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് പരിഗണിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. വിജിലൻസിന് അന്വേഷണവുമായി മുന്നോട്ടുപോകാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കിയ കോടതി, പ്രതികളുടെ ഭാഗം കേൾക്കാനും നിർദേശിച്ചു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, സംസ്ഥാന സർക്കാരിന്റെ നടപടികളെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇത്ര വേഗത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്തിനെന്നായിരുന്നു കോടതിയുടെ ചോദ്യം. ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് നവരാത്രി അവധിക്കാലത്തും പ്രത്യേക സിറ്റിങ് നടത്തി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരുടെ ഹർജികൾ പരിഗണിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix