Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശിവമോഗയിൽ ദസറ ഘോഷയാത്രയ്ക്കിടെ ആന ഇടഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടക: ശിവമോഗയിൽ ദസറ ആഘോഷത്തിനിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരു മണിക്കൂറിലേറെ പരിഭ്രാന്തി. സോമണ്ണ എന്ന ആനയാണ് ഇടഞ്ഞത്. നിരവധി വാഹനങ്ങൾ തകർത്ത ആനയെ ഒടുവിൽ വനംവകുപ്പ് അധികൃതർ മയക്കുവെടിവെച്ച് തളച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്. എന്നാൽ ആനയെ ശാന്തമാക്കാനുള്ള ശ്രമത്തിനിടെ പരിക്കേറ്റ പാപ്പാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചാമുണ്ഡേശ്വരി ദേവിയുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള ഘോഷയാത്രയ്ക്കിടെയായിരുന്നു സംഭവം. സാഗർ എന്ന മറ്റൊരു ആനയും ഘോഷയാത്രയിൽ പങ്കെടുത്തിരുന്നു. തുടക്കത്തിൽ ഘോഷയാത്ര ശാന്തമായാണ് മുന്നോട്ടുപോയത്.

സാധാരണയായി സാഗർ വഹിച്ചിരുന്ന അമ്പാരി ഇത്തവണ സോമണ്ണയാണ് വഹിച്ചിരുന്നത്. രക്ഷാപ്രവർത്തനങ്ങളിൽ മികച്ച പരിചയമുള്ളതിനാലാണ് സോമണ്ണയെ തിരഞ്ഞെടുത്തതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ആനയെ മുൻനിരയിലേക്ക് മാറ്റിയതോടെ പരിഭ്രാന്തനായെന്നും ഇടുങ്ങിയ വഴിയിലൂടെ ഓടിയെന്നും നാട്ടുകാർ പറയുന്നതായി റിപ്പോർട്ടുകളുണ്ട്.

ആൾക്കൂട്ടത്തിന്റെ ബഹളത്തിൽ കൂടുതൽ പരിഭ്രാന്തനായ സോമണ്ണ അക്രമാസക്തനാകുകയും അമ്പാരി താഴെയിടാൻ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ അമ്പാരിക്ക് കേടുപാടുകൾ സംഭവിച്ചു. തുടർന്ന് ആന ഒരു കാറിലിടിക്കുകയും മറ്റൊരു കാർ ഉയർത്താൻ ശ്രമിക്കുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു.

സ്ഥിതിഗതികൾ നിയന്ത്രണാതീതമായതോടെ വെറ്ററിനറി ഡോക്ടർമാർ ആനയ്ക്ക് മയക്കുവെടിവെച്ചു. ആന ശാന്തമായതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ അമ്പാരി മാറ്റി സോമണ്ണയെ തളച്ച് കൂടാരത്തിലേക്ക് കൊണ്ടുപോയി. സംഭവത്തിനിടെ സാഗർ എന്ന രണ്ടാമത്തെ ആന ശാന്തമായി മുന്നോട്ടുനീങ്ങി. ആന ഇടഞ്ഞതിനെ തുടർന്ന് പ്രദേശത്ത് ഏറെ നേരം പരിഭ്രാന്തി നിലനിന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix