Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വാർത്താ സമ്മേളനത്തിനിടെ യുവാവിനെ ചുംബിക്കാൻ ശ്രമിച്ച് ബിജെപി എംഎൽഎ; വൈറലായി വീഡിയോ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഭുവനേശ്വർ: മന്ത്രി മാധ്യമങ്ങളെ കാണുന്നതിനിടെ പിന്നിൽ നിന്ന് യുവാവിനെ ആലിംഗനം ചെയ്യാനും ചുംബിക്കാനും ശ്രമിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ വൈറലായതിനെ തുടർന്ന് ഒഡീഷയിലെ ബിജെപി എംഎൽഎ വിവാദത്തിൽ. പ്രളയബാധിത പ്രദേശമായ ഗഞ്ചം ജില്ലയിലെ ചിക്കിറ്റി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎൽഎ മനോരഞ്ജൻ ധ്യാൻ സാമന്ത്രയാണ് വിവാദത്തിലായത്. ഫിഷറീസ്-മൃഗസംരക്ഷണ മന്ത്രി ഗോകുലാനന്ദ മല്ലിക് മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ, പിന്നിൽ നിന്നിരുന്ന സാമന്ത്ര അടുത്തുനിന്ന ആളെ കെട്ടിപ്പിടിക്കാനും ചുംബിക്കാനും ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്. എന്നാൽ ഇതിന്റെ ആധികാരികത സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു.

2024ലാണ് ഇദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. സാമന്ത്രയുടെ വിശദീകരണം ലഭ്യമായിട്ടില്ല. വിഷയത്തിൽ ബിജെപി വക്താവും പ്രതികരിച്ചിട്ടില്ല. അതേസമയം, വൈറലായ വിഡിയോ നിർമിത ബുദ്ധി (എഐ) ഉപയോഗിച്ച് കൃത്രിമമായി നിർമിച്ചതാണെന്ന് സാമന്ത്രയുടെ ഭാര്യ മീന സാഹു ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix