Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വീണ്ടും വിദേശയാത്രയ്ക്ക് K M ഷാജി; ഇത്തവണ റഷ്യയിലേക്ക്, മോസ്‌കോയിൽ അന്താരാഷ്ട്ര മുനിസിപ്പൽ ഫോറത്തിൽ പങ്കെടുക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: വീണ്ടും വിദേശയാത്രയ്ക്ക് ഒരുങ്ങി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. റഷ്യയിൽ നടക്കുന്ന ഇന്റർനാഷണൽ മുനിസിപ്പൽ ഫോറം 2026ൽ പങ്കെടുക്കാനാണ് മന്ത്രിയുടെ പുതിയ യാത്ര. നവംബർ 23, 24 തീയതികളിൽ മോസ്‌കോയിലെ റഷ്യ നാഷണൽ സെന്ററിലാണ് പരിപാടി നടക്കുന്നത്. നവംബർ 21ന് യാത്ര തിരിക്കാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്.

യാത്രയ്ക്ക് ആവശ്യമായ കേന്ദ്ര സർക്കാരിന്റെ പൊളിറ്റിക്കൽ ക്ലിയറൻസിനായി മന്ത്രി അപേക്ഷ നൽകിയതായാണ് വിവരം. റഷ്യൻ സർക്കാരിന്റെ പിന്തുണയോടെ റോസ്‌കോൺഗ്രസ് ഫൗണ്ടേഷനാണ് ഫോറം സംഘടിപ്പിക്കുന്നത്. ‘സുസ്ഥിര നഗരപരിവർത്തനം: ആഗോള വെല്ലുവിളികളെ നേരിടൽ’ എന്നതാണ് ഈ വർഷത്തെ ഫോറത്തിന്റെ പ്രമേയം.

അതേസമയം, മന്ത്രിയുടെ മുൻ വിദേശയാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് പുതിയ യാത്രാ നീക്കം. നേരത്തെ ചെക്ക് റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ പ്രാഗിലേക്ക് നടത്തിയ യാത്ര വലിയ രാഷ്ട്രീയ വിവാദമായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അനുമതിയില്ലാതെയാണ് പ്രാഗ് സന്ദർശിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഓസ്ട്രിയ, ബൾഗേറിയ, സ്വിറ്റ്സർലൻഡ്, യുഎഇ എന്നീ നാല് രാജ്യങ്ങളിലേക്ക് മാത്രമായിരുന്നു മന്ത്രിക്ക് യാത്രാനുമതി ലഭിച്ചതെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

പ്രാഗ് യാത്രയ്ക്കിടെ ക്രിമിനൽ കേസുകളിൽ പ്രതികളായ വ്യക്തികൾ മന്ത്രിക്കൊപ്പമുണ്ടായിരുന്നുവെന്ന ആരോപണവും ഉയർന്നിരുന്നു. വിവാദ മദ്യവ്യാപാരിയായ ജോൺ സേവ്യറും വ്യാജരേഖാ തട്ടിപ്പ് കേസിലെ പ്രതിയായ ടോം ജോസഫും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നുവെന്ന വിവരങ്ങൾ റിപ്പോർട്ടർ ടിവിയാണ് പുറത്തുവിട്ടത്. യാത്രയുടെ ഉദ്ദേശ്യവും അനുമതിയുമായി ബന്ധപ്പെട്ട കാര്യങ്ങളും വിശദീകരിക്കണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിരുന്നു.

പ്രാഗ് യാത്രയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്ര സർക്കാർ അന്വേഷണം ആരംഭിച്ചതായും ഒക്ടോബറിൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മന്ത്രിയുടെ യാത്രയുടെ ലക്ഷ്യവും ഒപ്പമുണ്ടായിരുന്നവരുടെ സാന്നിധ്യവും അന്വേഷണപരിധിയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ സാഹചര്യത്തിൽ റഷ്യയിലേക്കുള്ള പുതിയ യാത്രയും ശ്രദ്ധ നേടുകയാണ്. ഇത്തവണത്തെ യാത്രയ്ക്ക് കേന്ദ്രത്തിന്റെ പൊളിറ്റിക്കൽ ക്ലിയറൻസ് ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരാനുണ്ട്. മുൻ യാത്രയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിൽ മന്ത്രിയുടെ പുതിയ വിദേശയാത്രയും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix