Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റിൽ മാത്രം ഒതുങ്ങില്ല; ​വിഴിഞ്ഞം തുറമുഖത്ത് വരുന്നത് വൻപദ്ധതികൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റിന് പുറമേ അന്താരാഷ്ട്ര കപ്പലുകൾക്ക് സമഗ്ര സേവനങ്ങൾ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമായി മാറാനൊരുങ്ങി വിഴിഞ്ഞം തുറമുഖം. ഇന്ധനം, കുടിവെള്ളം, ഭക്ഷ്യവസ്തുക്കൾ, യന്ത്രഭാഗങ്ങൾ എന്നിവ ലഭ്യമാക്കുന്നതിനൊപ്പം കപ്പൽ ജീവനക്കാരുടെ മാറ്റം, വൈദ്യപരിശോധന, ചികിത്സ തുടങ്ങിയ സൗകര്യങ്ങളും തുറമുഖം വഴി ഒരുക്കും. അഞ്ച് വർഷത്തിനുള്ളിൽ കേരളത്തെ ആഗോള മാരിടൈം ഭൂപടത്തിലെ പ്രധാന കേന്ദ്രമാക്കുകയെന്ന ലക്ഷ്യത്തോടെയുള്ള സർക്കാരിന്റെ ‘മിഷൻ സമുദ്ര’ പദ്ധതിയുടെ ആദ്യ ചുവടുവയ്പ്പാണിത്.

കാർഗോ ഇറക്കുന്നതിനായി തുറമുഖത്ത് അടുക്കാത്ത കപ്പലുകൾക്കും സേവനങ്ങൾ ലഭ്യമാക്കുമെന്നതാണ് പദ്ധതിയുടെ പ്രധാന പ്രത്യേകത. വിഴിഞ്ഞം തുറമുഖത്തുനിന്ന് മൂന്ന് കിലോമീറ്റർ അകലെ നങ്കൂരമിടുന്ന കപ്പലുകളിലേക്ക് ബോട്ടുകൾ വഴി ആവശ്യമായ സാധനങ്ങൾ എത്തിക്കും. ഇതിനായി വിവിധ ഏജൻസികളുമായി കരാറുകളും ഒപ്പിട്ടിട്ടുണ്ട്.

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് യൂറോപ്പിലേക്കും തിരിച്ചുമുള്ള യാത്രയ്ക്കിടെ അന്താരാഷ്ട്ര കപ്പൽച്ചാലിന് സമീപം ഇന്ധനം നിറയ്ക്കാൻ വിഴിഞ്ഞത്ത് സൗകര്യമൊരുക്കും. കിഴക്ക്-പടിഞ്ഞാറൻ അന്താരാഷ്ട്ര കപ്പൽച്ചാലിൽ നിന്ന് വെറും 10 നോട്ടിക്കൽ മൈൽ അകലെയാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. 25 മീറ്റർ സ്വാഭാവിക ആഴവും തുറമുഖത്തിന്റെ പ്രധാന നേട്ടമാണ്.

കപ്പൽച്ചാലിൽ നിന്ന് മുംബൈ തുറമുഖത്തേക്ക് 700 നോട്ടിക്കൽ മൈലും മുന്ദ്രയിലേക്ക് 1,150 നോട്ടിക്കൽ മൈലുമാണ് ദൂരം. ഈ തുറമുഖങ്ങളിലേക്ക് പോകുന്നതിന് പകരം വിഴിഞ്ഞത്തെ ആശ്രയിക്കുന്നതിലൂടെ കപ്പലുകൾക്ക് യാത്രാസമയവും ഇന്ധനച്ചെലവും ഗണ്യമായി കുറയ്ക്കാനാകും. തുറമുഖത്ത് പ്രവേശിക്കാതെ തന്നെ സേവനങ്ങൾ ലഭ്യമാക്കാൻ എൻട്രി, എക്സിറ്റ് പോയിന്റുകളിലായി രണ്ട് ആങ്കറേജ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.

കപ്പലിൽ നിന്ന് കപ്പലിലേക്ക് ഇന്ധനം നിറയ്ക്കാം


ഭാരത് പെട്രോളിയവുമായി സഹകരിച്ച് രാജ്യത്തെ ആദ്യ ഷിപ്പ് ടു ഷിപ്പ് എൽഎൻജി ബങ്കറിംഗ് സൗകര്യവും വിഴിഞ്ഞത്ത് ഒരുക്കിയിട്ടുണ്ട്. തുറമുഖത്ത് അടുപ്പിക്കാതെ കടലിൽവെച്ച് തന്നെ മറ്റൊരു കപ്പലിൽ നിന്ന് ഇന്ധനം നിറയ്ക്കാൻ ഇതിലൂടെ സാധിക്കും. ആവശ്യത്തിലധികം ഇന്ധനം കരുതേണ്ട സാഹചര്യം ഒഴിവാകുന്നതോടെ കപ്പലുകളുടെ ചരക്കുനീക്ക ശേഷി വർധിപ്പിക്കാനും കഴിയും. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് അധിക നികുതി വരുമാനം ലഭിക്കുമെന്നതും പദ്ധതിയുടെ നേട്ടമാണ്.

ട്രാൻസ്ഷിപ്പ്‌മെന്റിന്റെ 30 ശതമാനം വിഴിഞ്ഞത്ത്


രാജ്യത്തെ കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്‌മെന്റിന്റെ 30 ശതമാനവും നിലവിൽ വിഴിഞ്ഞം തുറമുഖം വഴിയാണ് നടക്കുന്നത്. ഓരോ മൂന്ന് ട്രാൻസ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നറുകളിലും ഒരെണ്ണം വിഴിഞ്ഞം വഴിയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര കപ്പലുകൾക്ക് എൽഎൻജി ഇന്ധനം നിറയ്ക്കുന്നതിനുള്ള പ്രധാന കേന്ദ്രമായി കൂടി മാറുന്നതോടെ ആഗോള കപ്പൽ ഗതാഗത മേഖലയിലെ വിഴിഞ്ഞത്തിന്റെ പ്രാധാന്യം വർധിക്കും.

മിഷൻ സമുദ്ര പദ്ധതിക്കായി ഈ വർഷം 400 കോടി രൂപയാണ് സർക്കാർ വകയിരുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര കപ്പൽച്ചാലിനോടുള്ള സാമീപ്യവും സ്വാഭാവിക ആഴവും പ്രയോജനപ്പെടുത്തി വിഴിഞ്ഞത്തെ സമഗ്ര മാരിടൈം സേവന കേന്ദ്രമാക്കി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix