Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തെലുങ്കിലും ‘സീന്‍ മാറ്റാന്‍’ മഞ്ഞുമ്മല്‍ ബോയ്‌സ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെലുങ്കിലും റെക്കോര്‍ഡ് തുടക്കവുമായി മഞ്ഞുമ്മല്‍ ബോയ്‌സ്.ചിത്രം തെലാങ്കാന,ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളില്‍ ഇന്നലെ മുതലാണ് പ്രദര്‍ശനം ആരംഭിച്ചത്.പ്രേക്ഷക ഹൃദയം കവര്‍ന്നു മുന്നേറുന്ന .ചിത്രം ആദ്യ ദിനം പിന്നിടുമ്പോള്‍ ബുക്ക് മൈ ഷോയിലൂടെ ഏറ്റവും അധികം ടിക്കറ്റുകള്‍ വിറ്റുപോയ തെലുങ്ക് ഡബ്ബ് ചെയ്ത മലയാളം ചിത്രം എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.


സിനിമയുടെ തെലുങ്ക് വിതരണക്കാരായ മൈത്രി മൂവീ മേക്കേഴ്സ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.ആദ്യദിനത്തില്‍ ബുക്ക് മൈ ഷോയിലൂടെ 34.47 K ടിക്കറ്റുകളാണ് വിറ്റ് പോയത്. ‘ഓള്‍ ടൈം റെക്കോര്‍ഡുമായി ബോയ്‌സ് അവരുടെ യാത്ര തുടങ്ങി’ എന്നാണ് മൈത്രി മൂവി മേക്കേഴ്സ് സമൂഹ മാധ്യമങ്ങളില്‍ കുറിച്ചത്.

വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉപാസകരെ തിരിച്ചറിയണം;കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍

സിനിമയ്ക്ക് തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.’ചെറിയ ബഡ്ജറ്റില്‍ മികച്ച ക്വാളിറ്റി സിനിമകള്‍ ഒരുക്കുന്നതില്‍ മലയാളം സിനിമയാണ് ഏറ്റവും മികച്ചത്’ എന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു.ഏറ്റവും ‘മികച്ച സര്‍വൈവല്‍ ത്രില്ലറുകളില്‍ ഒന്ന്’, ‘സൗഹൃദത്തെ ഏറ്റവും ഭംഗിയായി കാണിച്ച ചിത്രം’, ‘രണ്ട് തവണ ഈ സിനിമ കണ്ടു, ഗംഭീരം’ എന്നിങ്ങനെ പോകുന്നു സിനിമയെക്കുറിച്ചുള്ള തെലുങ്ക് പ്രേക്ഷകരുടെ പ്രതികരണങ്ങള്‍.ഇത് യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയതാണ് എന്ന് അറിയുമ്പോള്‍ തെലുങ്ക് പ്രേക്ഷകര്‍ തിയേറ്ററില്‍ എഴുന്നേറ്റ് നിന്ന് കയ്യടിക്കുന്ന വീഡിയോയും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

Recent News

Advertisement
WhiteswanTV Footer