Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചേപ്പാട്ട് ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞുവീണു; 3 പേർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ: ചേപ്പാട് വെട്ടിക്കുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശത്തെ ആൽത്തറയിൽ ആൽമരത്തിന്റെ വലിയ ശിഖരം ഒടിഞ്ഞുവീണു. ആൽത്തറയിൽ ഇരിക്കുകയായിരുന്ന മൂന്ന് പേർ തലനാരിഴയ്ക്കാണ് അപകടത്തിൽനിന്ന് രക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30ഓടെയായിരുന്നു സംഭവം.

ആൽത്തറയിൽ ഇരിക്കുകയായിരുന്ന ചേപ്പാട് കാവട വീട്ടിൽ മാത്യു ഫിലിപ്പ് (48) ചെറിയ പരിക്കേറ്റു. ശിഖരം വീഴുന്നത് കണ്ട് ഓടിമാറുന്നതിനിടെ വീണാണ് ഇയാൾക്ക് പരിക്കേറ്റത്.റോഡിന് കുറുകെ മരച്ചില്ല വീണതിനെ തുടർന്ന് വൈദ്യുതിത്തൂൺ ഒടിഞ്ഞു. ഇതോടെ പ്രദേശത്തെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 11 കെവി ലൈനിനും തെരുവുവിളക്കിനും കേടുപാടുകൾ സംഭവിച്ചു. ഗതാഗതവും തടസ്സപ്പെട്ടു.

ഹരിപ്പാട്ടുനിന്ന് അഗ്നിരക്ഷാസേന എത്തി റോഡിന് കുറുകെ വീണ ശിഖരം മുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. അപകടഭീഷണി ഉയർത്തിയിരുന്ന മരത്തിന്റെ മറ്റ് ഉണങ്ങിയ ചില്ലകളും സംഘം മുറിച്ചുമാറ്റി. തുടർന്ന് കെഎസ്ഇബി ജീവനക്കാർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix