Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാ​നൂ​ർ ബോം​ബ് സ്ഫോ​ട​നം;കേസിൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ടതില്ല:കെ ​കെ ശൈ​ല​ജ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോ​ഴി​ക്കോ​ട്: പാ​നൂ​ർ ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ലം തി​ര​യേ​ണ്ട​തി​ല്ലെ​ന്ന് മു​ൻമ​ന്ത്രി​യും വ​ട​ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ കെ.​കെ. ശൈ​ല​ജ. ക്രി​മി​ന​ലാ​യിക്കഴി​ഞ്ഞാ​ൽ അ​വ​രെ ക്രി​മി​ന​ലു​ക​ൾ ആ​യി ക​ണ്ടാ​ൽ മ​തി​യെ​ന്നും ശൈ​ല​ജ പ്ര​തി​ക​രി​ച്ചു.

ന​ല്ല പ​ശ്ചാ​ത്ത​ല​മു​ള്ള കു​ടും​ബ​ങ്ങ​ളി​ൽ​നി​ന്നു​പോ​ലും വ​ഴി​പി​ഴ​ച്ച് പോ​കു​ന്ന ചെ​റു​പ്പ​ക്കാ​ർ ഉ​ണ്ട്, സ്ഫോ​ട​ന​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രു​ടെ കു​ടും​ബം​ത​ന്നെ അ​വ​രെ ത​ള്ളി​പ്പ​റ​ഞ്ഞു​ക​ഴി​ഞ്ഞു. മ​രി​ച്ച​യാ​ളു​ടെ കു​ടും​ബ​ത്തെ സ​ന്ദ​ർ​ശി​ക്കാ​ൻ പാ​ർ​ട്ടി ആ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ത​നി​ക്കെ​തി​രേ ഉ​ന്ന​യി​ക്കാ​ൻ മ​റ്റു വി​ഷ​യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ലാ​ണ് യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ​മെ​ന്നും ശൈ​ല​ജ കൂ​ട്ടി​ച്ചേ​ർ​ത്തു.

പുകവലിക്കുന്നത് വീഡിയോ എടുത്തു;28കാരനെ കുത്തിക്കൊലപ്പെടുത്തി യുവതി

പാ​നൂ​ര്‍ സ്ഫോ​ട​ന​ക്കേ​സി​ലു​ള്‍​പ്പെ​ട്ട ആ​ള്‍​ക്കൊ​പ്പ​മു​ള്ള ഫോ​ട്ടോ പ്ര​ച​രി​പ്പി​ച്ച് കെ.​കെ. ശൈ​ല​ജ​ക്കെ​തി​രാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് പ്ര​തി​ക​ര​ണം.ബോം​ബ് നി​ര്‍​മ്മാ​ണ​ത്തി​നി​ടെ​യാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ചെ​യോ​ടെ പാ​നൂ​ര്‍ കു​ന്നോ​ത്ത് പ​റ​മ്പി​ല്‍ സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. മ​രി​ച്ച ഷെ​റി​ന്‍റെ വീ​ട്ടി​ല്‍ സി​പി​എം നേ​താ​ക്ക​ള്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ​തും വ​ലി​യ ച​ര്‍​ച്ചയായിരുന്നു.

Recent News

Advertisement
WhiteswanTV Footer