സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

“ഒരു അന്വേഷണത്തിന്റെ തുടക്കം”ടൈറ്റിൽ പോസ്റ്റർ

ഷൈൻ ടോം ചാക്കോ, മുകേഷ് ,സമുദ്രകനി, അശോകൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം എ നിഷാദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “ഒരു അന്വേഷണത്തിന്റെ തുടക്കം ” എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റീലിസായി.

ബെൻസി പ്രോഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൽ നാസർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ
ബൈജു സന്തോഷ്‌, ജൂഡ് ആന്റണി, പ്രശാന്ത് അലക്സാണ്ടർ,കലാഭവൻ ഷാജോൺ, വിജയ്ബാബു, സുധീഷ്,ജോണി ആന്റണി, ജനാർദനൻ,ഇർഷാദ്, രമേഷ് പിഷാരടി, ജാഫർ ഇടുക്കി, കൈലാഷ്, ഷഹീൻ സിദ്ധിക്ക്, കോട്ടയം നസീർ, പി ശ്രീകുമാർ, ബിജു സോപാനം, കുഞ്ചൻ,അബു സലിം, ബാബു നമ്പൂതിരി, കലാഭവൻ നവാസ്, പ്രമോദ് വെളിയനാട്, ജയകൃഷ്ണൻ,ഉല്ലാസ് പന്തളം,ജയകുമാർ, വാണി വിശ്വനാഥ്, ശിവദ, ദുർഗ കൃഷ്ണ സ്വാസിക, അനുമോൾ, മഞ്ജു പിള്ള, സ്മിനു സിജോ, ഉമാ നായർ, ഗീതാഞ്ജലി മിഷ്റ, സിമി എബ്രഹാം, അനു നായർ, റിങ്കു, സന്ധ്യാ മനോജ്, പൊന്നമ്മ ബാബു, കനകമ്മ, മഞ്ജു സുഭാഷ്, അനിത നായർ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.


വിവേക് മേനോൻ ഛായാഗ്രഹണം നിർവഹിക്കുന്നു. പ്രഭാവർമ്മ, ബി കെ ഹരി നാരായണൻ, പളനി ഭാരതി എന്നിവരുടെ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം പകരുന്നു. എഡിറ്റിംഗ്- ജോൺകുട്ടി. പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി, പ്രൊഡക്ഷൻ ഡിസൈനർ-ഗിരീഷ് മേനോൻ, കലാസംവിധാനം-ദേവൻ കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്-സമീറ സനീഷ്,മേക്കപ്പ് -റോണെക്സ് സേവ്യർ,
ഓഡിയോ ഗ്രാഫി – എം.ആർ. രാജാകൃഷ്ണൻ, ബിജിഎം-മാർക്ക് ഡി മൂസ്,ചീഫ് അസോസിയേറ്റ് ഡയറക്ടർ-കൃഷ്ണകുമാർ, സ്റ്റണ്ട്-ഫീനിക്സ് പ്രഭു,ബില്ല ജഗൻ, സ്റ്റിൽസ്-ഫിറോഷ് കെ. യേഷ്,ഡിസൈൻസ്-യെല്ലോ ടൂത്ത്സ്.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രമായ ‘ഒരു അന്വേഷണത്തിന്റെ തുടക്കം”ഏപ്രിൽ ഇരുപത്തിരണ്ടിന് കോട്ടയത്ത് ചിത്രീകരണമാരംഭിക്കുന്നു. വാഗമൺ,കുട്ടിക്കാനം, തെങ്കാശി,പഞ്ചാബ്, ദുബായ് എന്നിവിടങ്ങളിലാണ് മറ്റു ലോക്കേഷൻ. പി ആർ ഒ-എ എസ് ദിനേശ്.

Advertisement

കാറിൽ കഞ്ചാവ് കടത്താൻ ശ്രമം; മാതാപിതാക്കൾ അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞത്ത് 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകള്‍ കാറില്‍ കടത്താന്‍ ശ്രമിച്ചത് കുഞ്ഞുങ്ങളെ മറയാക്കി. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവരെ സിറ്റി

Read More »

21 കിലോ കഞ്ചാവുമായി 60-കാരിയും മകളും മരുമകനും പിടിയിൽ

തിരുവനന്തപുരം: കാറിൽ കടത്തിക്കൊണ്ടുവന്ന 21 കിലോ കഞ്ചാവു നിറച്ച പായ്ക്കറ്റുകളുമായി അറുപതു വയസ്സുള്ള സ്ത്രീയും മകളും മരുമകനും അടക്കം മൂന്നുപേർ പിടിയിൽ. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങി നഗരത്തിൽ വിൽക്കുന്നതിനായി എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്ത്. വലിയവേളി

Read More »

വയസ് വെറും 14; സ്വന്തമാക്കിയത് 22 ലക്ഷത്തിന്റെ കാർ

മുംബൈ: ഡ്രൈവിങ് ലൈസൻസ് കിട്ടാൻ ഇനിയും നാല് വർഷം കൂടി കാത്തിരിക്കണം, പക്ഷേ ഇപ്പോഴെ 22 ലക്ഷത്തിന്റെ കാർ സന്തം. പറഞ്ഞു വരുന്നത് 14കാരനായ ഇന്ത്യയുടെ പുത്തൻ ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുടെ കാര്യമാണ്.

Read More »

ഡേറ്റ ചോർന്നതിൽ മുഖ്യമന്ത്രിക്കും പങ്ക്: വി ഡി സതീശൻ

കാഞ്ഞിരപ്പള്ളി: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ഡേറ്റ മുഖ്യമന്ത്രിയുടെ ഓഫീസ് വ്യാപകമായി ചോർത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഇക്കാര്യത്തിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്നും സതീശൻ ആവശ്യപ്പെട്ടു. പുതുയുഗയാത്രയുടെ കോട്ടയം ജില്ലയിലെ പര്യടനത്തിനിടെ കാഞ്ഞിരപ്പള്ളിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു

Read More »

മുഖ്യമന്ത്രിക്കെതിരെ ചെന്നിത്തല; രേഖ പുറത്ത് വിട്ടു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ വ്യക്തിവിവരങ്ങളടക്കമുള്ള ഡാറ്റ ചോര്‍ന്നെന്ന പരാതിയിൽ മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണവുമായി കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരുടെ വ്യക്തിവിവരങ്ങള്‍ തേടി സ്പാര്‍ക്കിന് കത്തയച്ചുവെന്നും ഡാറ്റാ ചോര്‍ച്ചയുടെ നഗ്നമായ ഉദാഹരണമാണെന്നും

Read More »

കോഴിക്കോട് കോളേജ് വിദ്യാർത്ഥിനിയുടെ മരണത്തിൽ ദുരൂഹത; നെറ്റിയിൽ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവുകൾ

കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മൃതദ്ദേഹത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയാണ് പെൺകുട്ടിയെ വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. കൊയിലാണ്ടി പോയിൽകാവ് സ്വദേശി

Read More »
Advertisement