സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രണയത്തിൽ നിന്നും പിന്മാറി: ആലപ്പുഴയിൽ യുവാവിന്റെ കുത്തേറ്റ ഒഡീഷ സ്വദേശിനി മരിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ∙ പൂച്ചാക്കലിൽ കുത്തേറ്റ് ചികിത്സയിലായിരുന്ന അതിഥി തൊഴിലാളിയായ ഒഡീഷ സ്വദേശിനി മരിച്ചു. കുത്തിയ സുഹൃത്തിനായി പൊലീസ് തിരച്ചിൽ തുടങ്ങി. ഒഡീഷ സ്വദേശിനി റിത്വിക സാഹു (25) ആണ് മരിച്ചത്. പ്രതി ഒഡീഷ സ്വദേശിയായ സാമുവേൽ (28) ആണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ നാട്ടിലേക്ക് ഒളിവിൽ പോയി.

പെരുമ്പളം കവലയ്ക്ക് സമീപത്തെ സ്വകാര്യ കമ്പനിയിൽ മാർച്ച് 31നു വൈകിട്ടാണ് റിത്വികയ്ക്ക് കുത്തേറ്റത്. സാമുവേൽ ബൈക്കിലെത്തി കുത്തിയ ശേഷം കടന്നുകളഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന റിത്വിക വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്.
റിത്വികയും സാമുവേലുമായി അടുപ്പത്തിലായിരുന്നു.

സാമുവേലിന് വേറെ ബന്ധമുണ്ടെന്ന് മനസ്സിലാക്കി റിത്വിക ഒഴിവാക്കിയതിന്റെ ദേഷ്യത്തിൽ കുത്തിയെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സാമുവേലിനെ പിടികൂടാൻ പൂച്ചാക്കൽ പൊലീസ് ഒഡീഷയിലേക്ക് പോയിരിക്കുകയാണ്.

Tags :
Tags :

Recent News

Advertisement