Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് വീണ്ടും മരണം: ശുചിത്വം പ്രധാനം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം :ചേലേമ്പ്രയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന പതിനഞ്ചുകാരി മരിച്ച വാർത്ത പുറത്തുവന്നിരുന്നു. അബ്ദുൽ സലീം-ഖൈറുന്നീസ ദമ്പതിമാരുടെ മകൾ ദിൽഷ ഷെറിൻ ആണ് മരിച്ചത്. മൂന്ന് ദിവസം മുമ്പാണ് ദിൽഷയെ രോ​ഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞദിവസം രോ​ഗസ്ഥിരീകരണം നടത്തുകയും വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു. തുടർന്ന് അസുഖം വീണ്ടും രൂക്ഷമാവുകയും ആശുപത്രിയിലെത്തിച്ച് ചികിത്സയിൽ കഴിയവേ മരണപ്പെടുകയമായിരുന്നു.

സംസ്ഥാനത്ത് മഞ്ഞപ്പിത്തം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നതിനാൽ കുടിക്കാനുപയോ​ഗിക്കുന്ന വെള്ളം ഉൾപ്പെടെ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ് നേരത്തേ പറഞ്ഞിരുന്നു. മലിനമായ ജലസ്രോതസ്സുകളിലൂടെയും മലിനമായ വെള്ളം ഉപയോ​ഗിച്ച് നിർമിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനീയങ്ങൾ തുടങ്ങിയവയിലൂടെയും മലിനജലം ഉപയോ​ഗിച്ച് പാത്രം കഴുകുക, കൈ കഴുകുക, സെപ്റ്റിക് ടാങ്കിലെ ചോർച്ച മുഖേന കിണറിലെ വെള്ളം മലിനമാകുന്നതിലൂടെയുമൊക്കെയാണ് വ്യാപകമായി കാണുന്ന ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നത്. ​ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ട രോ​ഗവുമാണിത്. രോ​ഗലക്ഷണങ്ങൾ കണ്ടാലുടൻ ചികിത്സ വൈകിക്കുകയുമരുത്.

മലപ്പുറം, കോഴിക്കോട്, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി നേരത്തേ നിർദേശം നൽകിയിരുന്നു.

Tags :

Recent News

Advertisement
WhiteswanTV Footer