Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഗൗരവ് ഗൊഗോയ് കോണ്‍ഗ്രസ് ലോക്‌സഭാ ഉപനേതാവ്; കൊടിക്കുന്നില്‍ സുരേഷ് ചീഫ് വിപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: അസമില്‍നിന്നുള്ള എംപി ഗൗരവ് ഗൊഗോയിയെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ ഉപനേതാവായി തിരഞ്ഞെടുത്തു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പാര്‍ട്ടി നിയമനം അറിയിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തയച്ചു. മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷിനെ പാര്‍ട്ടി ചീഫ് വിപ്പായും തിരഞ്ഞെടുത്തു.

മാണിക്കം ടാഗോര്‍, കിഷന്‍ഗഞ്ജ് എന്നീ എംപിമാരെ പാര്‍ട്ടി വിപ്പുമാരായും നിയമിച്ചിട്ടുണ്ട്. ലോക്‌സഭയിലെ പ്രതിപക്ഷ നേതാവായി കോണ്‍ഗ്രസ് നേരത്തെ രാഹുല്‍ ഗാന്ധിയെ തിരഞ്ഞെടുത്തിരുന്നു.ലോക്സഭയില്‍ രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും ഇന്ത്യ കക്ഷികളും ഊര്‍ജസ്വലമായി ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി പോരാടുമെന്ന് പുതിയ നിയമനങ്ങള്‍ അറിയച്ചുകൊണ്ട് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer