Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വയനാട് ദുരന്തമുഖത്ത് പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നു; ടി സിദ്ദിഖ് എംഎല്‍എ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്ര സഹായം വൈകുന്നതില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്‍എ. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്ത് ഇന്ത്യന്‍ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോയെന്ന് ജനങ്ങള്‍ ചോദിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

വയനാട് പുനരധിവാസത്തിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസത്തിന് ഉടന്‍ സ്ഥലം ഏറ്റെടുക്കണം. സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം. പുനരധിവാസത്തില്‍ തുടക്കത്തില്‍ നമുക്ക് ആവേശം ഉണ്ടാകും. പിന്നീട് മന്ദഗതിയിലാവും. ഒടുവില്‍ വിസ്മൃതിയിലാവുമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കേന്ദ്രം സഹായിക്കുന്നില്ല എന്നത് ദുഃഖമുണ്ടാക്കുന്നുവെന്നും ദുരന്തത്തില്‍ പെട്ടവരുടെ കടങ്ങള്‍ എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേവലം കോണ്‍ക്രീറ്റ് ഭവനം അല്ല പുനരധിവാസമെന്നും ടി സിദ്ദിഖ് പറഞ്ഞു. 200 മില്ലിലിറ്റര്‍ മഴ പെയ്താല്‍ ദുരന്തത്തിന് സാധ്യതയുണ്ട്. എന്നാല്‍ മഴയെ അളക്കാനുള്ള ക്രമീകരണങ്ങള്‍ ഇല്ലാത്തത് ദുരന്തത്തിന് കാരണമായി. ജില്ലാ കളക്ടറെ മാറ്റിയത് തിരിച്ചടിയായെന്നും ഏകോപനത്തില്‍ വീഴ്ച ഉണ്ടായതായും ടി സിദ്ദിഖ് സഭയില്‍ പറഞ്ഞു.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer