സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതീക്ഷയുണർത്തി ബറോസിന്റെ വിർച്വൽ ത്രി ഡി ട്രെയിലർ എത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹൻലാൽ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്ന ത്രിഡി ചിത്രം ‘ബറോസ് – ഗാർഡിയൻ ഓഫ് ട്രഷേർസ് ’ ന്റെ വിർച്വൽ ത്രി ഡി ട്രെയിലർ എത്തി. അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബറോസ് റിലീസിനൊരുങ്ങുന്നത്. വിസ്മയമുണർത്തുന്ന ട്രൈലെർ ഇതിനോടകം തന്നെ കണ്ടത് നിരവധി പേരാണ്. ഡിസംബർ 25 ന് ക്രിസ്മസ് റിലീസായായിരിക്കും ചിത്രം എത്തുക.

ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. വിഷ്വൽ ക്വാളിറ്റിയിലും മേക്കിങ് ക്വാളിറ്റിയിലും ഫ്രയിമിങിലും കണ്ടെന്റിലും പ്രെസെന്റേഷനിലും മികവ് പുലർത്തുന്ന ട്രൈലെർ ആണ് ബറോസിന്റേത്. കുട്ടികൾക്കായുള്ള ചിത്രമായതിനാൽ ഭീകരമായ അവകാശവാദങ്ങൾ ഒന്നും തന്നെ ഇല്ലാതെയാണ് ചിത്രം റിലീസിന് തയ്യാറെടുക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രം ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോ പുന്നൂസിന്റെ കഥയെ ആസ്പദമാക്കിയാണ് ബറോസ് ഒരുക്കിയിരിക്കുന്നത്.

വിദേശ താരങ്ങളായ മായാ, സീസര്‍, ലോറന്റെ, ഗുരു സോമസുന്ദരം, മോഹന്‍ ശര്‍മ, തുഹിന്‍ മേനോന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

Tags :

Recent News

Advertisement