Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

‘അമരന്‍’ സിനിമയുടെ നിര്‍മ്മാതാക്കള്‍ക്ക് വക്കീൽ നോട്ടീസ് അയച്ച് വിദ്യാര്‍ത്ഥി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മേജര്‍ മുകുന്ദ് വരദരാജിന്റെ ജീവിത കഥ പറയുന്ന ‘അമരന്‍’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കൾക്ക് വക്കീല്‍ നോട്ടീസ് അയച്ച് ചെന്നൈയിലെ വിദ്യാര്‍ത്ഥി. തന്റെ ഫോണ്‍ നമ്പര്‍ സിനിമയില്‍ ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് എഞ്ചിനീയറിങ്ങ് വിദ്യാര്‍ത്ഥി വി വി വാഗീശന്‍ നോട്ടീസ് അയച്ചത്.

തന്റെ നമ്പര്‍ സായിപല്ലവി അവതരിപ്പിച്ച കഥാപാത്രം ഇന്ദു റെബേക്ക വര്‍ഗീസിന്റേതായാണ് സിനിമയില്‍ കാണിക്കുന്നത്. സിനിമ ഇറങ്ങിയ ശേഷം ഈ നമ്പറിലേക്ക് കോളുകളെത്തുന്നു. ഇതോടെ തനിക്ക് സമാധാനം നഷ്ടമായെന്ന് വാഗീശന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

സിനിമ വന്‍വിജയമായതോടെ തന്റെ നമ്പറിലേക്ക് തുടര്‍ച്ചയായി കോളുകളെത്തി. ഇതോടെ തനിക്ക് ഉറങ്ങാനും പഠിക്കാനും പറ്റുന്നില്ലെന്നും മാനസികമായി ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും വാഗീശരന്‍ പറയുന്നു.

എന്നാല്‍ താന്‍ ഫോണ്‍ നമ്പര്‍ മാറ്റില്ലെന്നും തനിക്ക് 1.1 കോടി നഷ്ടപരിഹാരം വേണമെന്നും വാഗീശന്‍ വ്യക്തമാക്കി. ശിവകാര്‍ത്തികേയന്‍- സായി പല്ലവി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് അമരന്‍.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix