Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊതുവിവരങ്ങൾ സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും കൈമാറും; ഡേറ്റാ നയത്തിന് മന്ത്രിസഭാ അംഗീകാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ഐ.ടി. മേഖലയുടെ വികസനം ലക്ഷ്യമിട്ട് പൊതുവിവരങ്ങൾ സ്വകാര്യ കമ്പനികൾക്കും സ്റ്റാർട്ടപ്പുകൾക്കും വാണിജ്യാടിസ്ഥാനത്തിൽ കൈമാറാൻ അനുമതി നൽകുന്ന ഡേറ്റാ നയവുമായി സർക്കാർ. കർശനമായ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിവരങ്ങൾ കൈമാറുക.

ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര ഡേറ്റാ ഗവേണൻസ് സമിതിയുടെ നിയന്ത്രണത്തിലായിരിക്കും വിവരകൈമാറ്റം. വ്യക്തിഗത വിവരങ്ങളും രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യസ്വഭാവമുള്ള വിവരങ്ങളും കൈമാറില്ല.

വിവിധ സർക്കാർ വകുപ്പുകളുടെ കൈവശമുള്ള വാണിജ്യമൂല്യമുള്ള ആന്തരിക വിവരങ്ങളാണ് കൈമാറുക. ഏതൊക്കെ വിവരങ്ങൾ സ്വകാര്യ കമ്പനികൾക്ക് നൽകണം, അതിന് എത്ര നിരക്ക് ഈടാക്കണം എന്നിവ ഉന്നതാധികാര സമിതി തീരുമാനിക്കും. കമ്പനികളുടെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുക. സ്റ്റാർട്ടപ്പുകൾക്കും വൻകിട കമ്പനികൾക്കും വ്യത്യസ്ത നിരക്കുകൾ ഈടാക്കും.

വിവരങ്ങൾ കൈമാറുമ്പോൾ വ്യക്തികളെ തിരിച്ചറിയാൻ സഹായിക്കുന്ന ഘടകങ്ങൾ പൂർണമായും ഒഴിവാക്കും. ഇതിലൂടെ ലഭിക്കുന്ന വരുമാനം ഐ.ടി. വികസനത്തിനും പൊതുസേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിനിയോഗിക്കും. ഡേറ്റയുടെ ഉപയോഗവുമായി ബന്ധപ്പെട്ട തർക്കങ്ങളും സുരക്ഷാവീഴ്ചകളും പരിശോധിക്കാൻ തർക്കപരിഹാര സെല്ലും നിരീക്ഷണ സംവിധാനവും ഏർപ്പെടുത്തും.

വിവരങ്ങൾ ആവശ്യപ്പെടുന്ന കമ്പനികൾ സർക്കാരുമായി ധാരണയിലെത്തുകയും കൈമാറുന്ന ഡേറ്റ മൂന്നാംകക്ഷികൾക്ക് മറിച്ചുവിൽക്കില്ലെന്ന് ഉറപ്പുനൽകുകയും വേണം. വിവരങ്ങളുടെ ശരിയായ വിനിയോഗവും സുരക്ഷയും ഉറപ്പാക്കാൻ ഓരോ വകുപ്പിലും ഡേറ്റാ മാനേജ്മെന്റ് സെല്ലും ചീഫ് ഡേറ്റാ ഓഫീസറും ഉണ്ടാകും.

ഭരണനിർവഹണം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും വ്യവസായ, സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി തയ്യാറാക്കിയ ഡേറ്റാ നയം 2026-ന് മന്ത്രിസഭ അംഗീകാരം നൽകി. കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ വ്യക്തിഗത വിവരസംരക്ഷണ നിയമത്തിന് അനുസൃതമായാണ് സംസ്ഥാനത്തിന്റെ പുതിയ നയം.

വിവിധ വകുപ്പുകൾ വിവരങ്ങൾ പ്രത്യേകം സൂക്ഷിക്കുന്നതിന് പകരം സുരക്ഷിതമായി പരസ്പരം കൈമാറുന്നതിനായി കേരള ഐ.ടി. മിഷന്റെ നേതൃത്വത്തിൽ സംസ്ഥാന ഡേറ്റാ എക്സ്ചേഞ്ച് പ്ലാറ്റ്‌ഫോം സജ്ജമാക്കാനും നയത്തിൽ ശുപാർശയുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix