സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഇന്ത്യാ മുന്നണിയെ നയിക്കാമെന്ന് മമത; സഖ്യകക്ഷികള്‍ കൈവിടുന്നോ?

ന്ത്യാ സഖ്യത്തിന്റെ പ്രവര്‍ത്തനത്തില്‍ തൃപ്തയല്ലെന്നും മുന്നണിയെ നയിക്കാന്‍ സന്നദ്ധയെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമത ബാനര്‍ജി. സഖ്യത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് താനെന്നും അവസരം ലഭിച്ചാല്‍ മികച്ച രീതിയില്‍ നയിക്കാന്‍ കഴിയുമെന്നും മമത അഭിമുഖത്തില്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് മമതയുടെ അഭിപ്രായത്തോട് മുഖം തിരിക്കുന്നെങ്കിലും സഖ്യകക്ഷികള്‍ പലരും തൃണമൂല്‍ നേതാവിന് പിന്തുണ നല്‍കുന്നുണ്ട്.

മമതയുടെ അഭിപ്രായം ചര്‍ച്ച ചെയ്യണമെന്നും മമതയ്ക്ക് 100 ശതമാനം പിന്തുണ നല്‍കുമെന്നും സമാജ്‌വാദി പാര്‍ട്ടി വ്യക്തമാക്കി. മമത അത്തരമൊരു ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് പരിഗണിക്കണമെന്നും തങ്ങള്‍ പിന്തുണയ്ക്കണമെന്നും എസ്പി ദേശീയ വക്താവ് ഉദയ്‌വീര്‍ സിംഗ് പറഞ്ഞു. മമത നേതൃത്വത്തില്‍ വരുന്നത് ഇന്ത്യാ സഖ്യത്തെ ശക്തിപ്പെടുത്തുമെന്നാണ് എസ്പിയുടെ നിലപാട്. ബംഗാളില്‍ ബിജെപിയുടെ മുന്നേറ്റം തടഞ്ഞത് മമതയാണ്. മമതയുമായി വളരെ മുന്‍പ് മുതല്‍ വൈകാരികമായ ബന്ധമുണ്ടെന്നും ഉദയ്‌വീര്‍ സിംഗ് ചൂണ്ടിക്കാട്ടുന്നു.

ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് തോല്‍വികളില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുകയാണ് എസ്പി. രണ്ടിടങ്ങളിലും പ്രധാന പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു, പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാഞ്ഞത് കോണ്‍ഗ്രസിന്റെ കുറ്റമാണെന്ന വിമര്‍ശനമാണ് എസ്പി ഉയര്‍ത്തുന്നത്.

എന്നാല്‍ മമത നേതൃത്വത്തിലേക്ക് വരുന്നതില്‍ കോണ്‍ഗ്രസിന് താത്പര്യമില്ല. മമത അങ്ങനെ ചിന്തിക്കുന്നുണ്ടാകും എന്നാല്‍ തങ്ങള്‍ അങ്ങനെ ചിന്തിക്കുന്നില്ലെന്നാണ് കോണ്‍ഗ്രസ് എംപി വര്‍ഷ ഗെയ്ക്‌വാദ് പറഞ്ഞിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ഇന്ത്യാ സഖ്യം ഭിന്നിക്കുന്ന കാഴ്ചയാണ് പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉള്‍പ്പെടെ കാണാന്‍ കഴിയുന്നത്. എസ്പി കുറച്ച് നാളുകളായി കോണ്‍ഗ്രസിനോട് നീരസത്തിലാണ്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയും പ്രിയങ്കയും തങ്ങളെ അറിയിക്കാതെ സംഭല്‍ സന്ദര്‍ശിക്കാനായി പോയത് എസിപിയെ ശരിക്കും ചൊടിപ്പിച്ചിട്ടുണ്ട്. മുസ്ലിം വിഭാഗത്തിന്റെ രക്ഷകസ്ഥാനം കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഏറ്റെടുക്കുന്നെന്ന വിമര്‍ശനമാണ് എസ്പി ഉയര്‍ത്തുന്നത്. ഉത്തര്‍പ്രദേശിലെ തങ്ങളുടെ വോട്ട് ബാങ്കില്‍ ഒന്നായ മുസ്ലിം വിഭാഗത്തോട് കോണ്‍ഗ്രസ് അടുക്കുന്നത് തിരിച്ചടിയാകുമെന്ന തിരിച്ചറിവാണ് ഇതിന് പിന്നില്‍.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement