Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘രാജ്യം ഭൂരിപക്ഷ താല്പര്യത്തിന് മുന്നോട്ട് പോകും’: വിവാദ പരാമര്‍ശവുമായി ഹൈക്കോടതി ജഡ്ജി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദുസ്ഥാനാണെന്നും രാജ്യം ഭൂരിപക്ഷ ജനതയുടെ താത്പര്യത്തിന് അനുസരിച്ച് മുന്നോട്ട് പോകുമെന്നും ഹൈക്കോടതി ജഡ്ജി. അലഹബാദ് ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ശേഖര്‍ കുമാര്‍ യാദവാണ് വിവാദപരാമര്‍ശം നടത്തിയിരിക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ വിശ്വഹിന്ദു പരിഷത്ത് ഏകീകൃത സിവില്‍ കോഡ് എന്ന വിഷയത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുത്തായിരുന്നു ജഡ്ജി പരാമര്‍ശം നടത്തിയത്.ബഹുഭാര്യാത്വം, മുത്തലാഖ്, ഹലാല്‍ എന്നിവ അംഗീകരിക്കാനാകില്ലെന്ന് മുസ്ലിം സമുദായത്തിന്റെ പേര് പരാമര്‍ശിക്കാതെ ജഡ്ജി ശേഖര്‍ കുമാര്‍ പറഞ്ഞു.

വ്യക്തിനിയമം ഇതൊക്കെ അനുവദിക്കുന്നുണ്ടെന്ന് നിങ്ങള്‍ പറഞ്ഞാല്‍ അത് അംഗീകരിക്കില്ല. ഭാര്യയെ മുത്തലാഖ് ചൊല്ലി അവര്‍ക്ക് ജീവനാംശം നല്‍കില്ലെന്ന് പറഞ്ഞാല്‍ അത് ഇവിടെ നടക്കില്ല. ഏകീകൃത സിവില്‍ കോഡ് എന്നത് വിഎച്ച്പി, ആര്‍എസ്എസ്, ഹിന്ദുക്കള്‍ എന്നിവര്‍ മാത്രം ആവശ്യപ്പെടുന്ന കാര്യമല്ല. രാജ്യത്തെ പരമോന്നത കോടതി പോലും അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ടെന്നും ജഡ്ജി പറഞ്ഞു. മറ്റ് മതക്കാര്‍ തങ്ങളുടെ സംസ്‌കാരവും പാരമ്പര്യവും പിന്തുടരണമെന്ന് ഹിന്ദുക്കള്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ സംസ്‌കാരത്തോട് അനാദവരവ് കാണിക്കരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Recent News

Advertisement
WhiteswanTV Footer