Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തമിഴ്‌നാട്ടില്‍ ഉല്‍പ്പാദനം കുറഞ്ഞു; ക്രിസ്തുമസിന് മുൻപേ മുട്ട വിലയിൽ വർധനവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ക്രിസ്തുമസ് എത്തുന്നതിനു മുൻപേ മുട്ട വിലയിൽ വർധനവ്. ഇത് കോഴി വിലയിലും വർധനവുണ്ടാകുമെന്നതിന്റെ സൂചനയാണ്. മുട്ടയൊന്നിന് 25 പൈസ വരെയാണ് കൂടിയത്. കോഴിയിറച്ചി വില 150 മുതൽ 160 രൂപവരെയാണ് വില. എന്നാൽ, നാടൻ കോഴിക്ക് 370 രൂപ മുതൽ 400 രൂപ വരെയാണ് വില. ക്രിസ്മസ് പുതവത്സരം എത്തുന്നതോടെ വിലയിൽ വൻ വർധനവുണ്ടാകുമെന്ന സൂചനയാണുള്ളത്.കേരളത്തിന് ആവശ്യമുള്ള മുട്ടയും കോഴിയും വരുന്നത് തമിഴ്നാട്ടിൽ നിന്നാണ്. തമിഴ്‌നാട് ലോബിയാണു കേരളത്തിലെ കോഴി വില നിർണയിക്കുന്നതും. ക്രിസ്തുമസിനോട് അനുബന്ധിച്ച് ആവശ്യകത കൂടിയതും ഉത്പാദനത്തിലെ കുറവുമാണ് വില വർധിക്കാൻ കാരണമായി വ്യാപാകരികൾ പറയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി തമിഴ്നാട്ടിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതി വർധിച്ചിട്ടുണ്ട്. ഇതു മുട്ടയുടെ വില കൂടാൻ കാരണമായി. സംസ്ഥാനത്ത് 6.90 രൂപ മുതലാണു ചില്ലറവിൽപന വില.കേരളത്തിലേക്കു മുട്ട കൊണ്ടുവരുമ്പോൾ വാഹനച്ചെലവ്, കയറ്റിറക്കുകൂലി, ഏജന്റുമാരുടെ ലാഭം എന്നിവയെല്ലാം കൂട്ടണം. 6.50 രൂപയ്ക്കാണ് കേരളത്തിലെ മൊത്തക്കച്ചവടക്കാർ മുട്ട വിൽപന നടത്തുന്നത്.

Recent News

Advertisement
WhiteswanTV Footer