കോഴിക്കോട്: പ്രമോഷന്‍ വീഡിയോ ചിത്രീകരണത്തിനിടെ അപകടത്തില്‍പ്പെട്ട മരിച്ച ആല്‍വിന്റെ മരണത്തില്‍ കൂടുതല്‍ തെളിവുകൾ പൊലീസിന്. ആല്‍വിന്റെ ഫോണില്‍ നിന്നാണ് അപകടത്തിന് കാരണം ബെന്‍സ് കാറാണെന്ന ശക്തമായ തെളിവ് പൊലീസ് കണ്ടെത്തിയത്. ബെന്‍സ് ഓടിച്ച വാഹന ഉടമ സാബിത്തിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ ഇടിച്ചാണ് അപകടം എന്നാണ് വാഹനമോടിച്ചവര്‍ ആദ്യം പൊലിസിന് മൊഴി നല്‍കിയത്. തെലങ്കാന രജിസ്‌ട്രേഷനിലുള്ള ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ല. നിയമ നടപടികളില്‍ നിന്നും രക്ഷപ്പെടാനാണ് കള്ള മൊഴി നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്. മരിച്ച ആല്‍വിന്റെ മൃതദേഹം വടകര പുറമേരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കുകയും ചെയ്തു.




