തമിഴകത്തിന്റെ തലയായ നടന് അജിത് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വിടാമുയര്‍ച്ചി’. ചിത്രത്തിന്റെ അപ്ഡേറ്റുകള്‍ക്കെല്ലാം വലിയ സ്വീകാര്യതയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്. ഇപ്പോഴിതാ സ്റ്റൈലിഷ് കോസ്റ്റ്യൂമില്‍ രണ്ടുപേരും കൈകള്‍ കോര്‍ത്ത് നടക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അജിതിന്റെയും തൃഷയുടെയും കോമ്പിനേഷന്‍ സീനുകളുടെ ചിത്രീകരണമാണ് നിലവില്‍ നടന്നുകൊണ്ടിരിക്കുന്നത്.
‘മങ്കാത്ത’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം, അജിത്- അര്ജുന്- തൃഷ കൂട്ടുകെട്ട് വീണ്ടും വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്നതാണ് വിടാമുയര്‍ച്ചിയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. ഇഷ്ട താരങ്ങളെ വീണ്ടും ഒന്നിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകര്‍. പൊങ്കല്‍ റിലീസായി ജനുവരിയില്‍ ‘വിടാമുയര്‍ച്ചി’ തിയേറ്ററിലെത്തും.




