Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോഴിക്കോട് ഡിഎംഒ സ്ഥാനം ഏറ്റെടുക്കൽ വിവാദം; ഡോ. ആശാദേവി ചുമതലയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കോഴിക്കോട് ഡിഎംഒ ആയി ചുമതലയേറ്റ് ഡോക്ടർ ആശാദേവി. സർക്കാർ ഇറക്കിയ പുതിയ ഉത്തരവിനെ തുടർന്നാണ് ആശാദേവി ചുമതലയേറ്റത്. ഡിസംബർ 9 ന് ഇറക്കിയ സ്ഥലംമാറ്റ ഉത്തരവുകളെല്ലാം അതേപടി നടപ്പാക്കാൻ ആരോഗ്യവകുപ്പ് ഇതിനോടകം തീരുമാനിച്ചു.കോഴിക്കോട് ഡിഎംഒ ഓഫീസില്‍ സ്ഥലം മാറിയെത്തിയതായിരുന്നു ഡോ. ആശാദേവി. എന്നാൽ നിലവിലെ ഡിഎംഒ കഴിഞ്ഞ രണ്ട് ദിവസവും കസേര ഒഴിഞ്ഞ് കൊടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് സംഭവം വിവാദമായത്. ഒരേ സമയം രണ്ട് പേരാണ് ഡിഎംഓ ആയി ഓഫിസിലെ കാബിനിലിരുന്നത്.

കോഴിക്കോട് ഡിഎംഒ രാജേന്ദ്രൻ സ്ഥലം മാറ്റത്തിൽ തുടർന്ന് സ്റ്റേ വാങ്ങിയിരുന്നു. സ്റ്റേ നീക്കിയതിനെ തുടർന്നാണ് സ്ഥാനം ഏറ്റെടുക്കാൻ ഡോ. ആശാദേവി ഡി എം ഒ ഓഫീസിൽ എത്തിയത്. പുതിയ ഉത്തരവ് വരാതെ കസേര ഒഴിയില്ലെന്നായിരുന്നു കോഴിക്കോട് ഡി എം ഒ രാജേന്ദ്രന്റെ നിലപാട്.ഡിസംബര്‍ ആദ്യമാണ് കോഴിക്കോട് ഡി എം ഒ ആയ ഡോക്ടര്‍ രാജേന്ദ്രനെ ആരോഗ്യ വകുപ്പ് ഡയറക്ടേററ്റില്‍ അഡീഷണല്‍ ഡയറക്ടറായി സ്ഥലം മാറ്റിയത്.

ഈ മാസം പത്തിനാണ് ഡോക്ടര്‍ ആശാദേവി കോഴിക്കോട് ഡി എം ഒയായി ചുമതലയേറ്റത്. എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം കേരളാ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലില്‍ നിന്നും സ്ഥലം മാറ്റത്തില്‍ സ്റ്റേ വാങ്ങിയ രാജേന്ദ്രന്‍ ഡി എം ഒയായി ചാര്‍ജെടുത്തു. പിന്നീട് അവധിയില്‍ പ്രവേശിച്ച ആശാദേവി സ്ഥലം മാറ്റ ഉത്തരവ് സ്റ്റേ ചെയ്ത നടപടി ട്രിബ്യൂണല്‍ പിന്‍വലിച്ചെന്നറിഞ്ഞാണ് ഉച്ചയോടെ ഓഫീസിലെത്തിയത്.

Tags :

Recent News

Advertisement
WhiteswanTV Footer