Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഇനി വരാനിരിക്കുന്നത് കടുത്ത മത്സരം 15 മിനിറ്റിനുള്ളില്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കാൻ ആമസോണ്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സ്വിഗ്ഗ്വി ഇന്‍സ്റ്റമാര്‍ട്ട്, സെപ്‌റ്റോ, ബ്ലിങ്കിറ്റ് എന്നിവയുടെ ആധിപത്യം തകര്‍ത്ത് ആമസോണ്‍ കൂടി ക്വിക് കൊമേഴ്‌സ് മേഖലയില്‍ എത്തിയാൽ മത്സരം കടുക്കും എന്ന കാര്യത്തിൽ സംശയമില്ല . ഓര്‍ഡര്‍ ചെയ്താല്‍ 15 മിനിറ്റിനുള്ളില്‍ നിത്യോപയോഗ സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നാണ് ആമസോണിന്റെ വാഗ്ദാനം. പുതുവർഷം ആകുമ്പോഴേക്കും ആദ്യഘട്ടമായി ബെംഗളുരുവില്‍ പദ്ധതിക്ക് തുടക്കമാകും. ടെസ്സ് എന്നായിരിക്കും ആമസോണിന്‍റെ ക്വിക് ഡെലിവറി സംവിധാനത്തിന്‍റെ പേര് എന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

ആമസോണ്‍ ഫ്രഷ് എന്നപേരില്‍ രണ്ട് മണിക്കൂറിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ആമസോണിന് നിലവില്‍ സംവിധാനമുണ്ട്. അതിവേഗ വിതരണ സംവിധാനം കൂടി ആമസോൺ തുടങ്ങിയാല്‍ അത് സ്വിഗ്ഗി , സെപ്‌റ്റോ, ബ്ലിങ്കിറ്റ് എന്നിവയ്ക്ക് കനത്ത വെല്ലുവിളിയാകും തന്നെയാകും . വലിയ ഉപഭോക്തൃ അടിത്തറയും വിതരണ മേഖലയിലെ മികവും ആമസോണിന് നേട്ടമാകും എന്നത് തീർച്ചയാണ്. .ആമസോണ്‍ ഇന്ത്യയുടെ വാര്‍ഷിക പരിപാടിയില്‍ കണ്‍ട്രി മാനേജര്‍ സാമിര്‍ കുമാര്‍ ആണ് ഇക്കാര്യം അറിയിച്ചത്.

അല്‍പം വൈകിയെങ്കിലും ഏറ്റവും മികച്ച സേവനം നല്‍കാന്‍ ലക്ഷ്യമിടുന്നതായി ആമസോണ്‍ ഇന്ത്യ മാനേജര്‍ സാമിര്‍ കുമാര്‍ വ്യക്തമാക്കി.പലചരക്ക് സാധനങ്ങള്‍, പേര്‍സണല്‍ കെയര്‍ ഉത്പന്നങ്ങള്‍ എന്നിവയാണ് ക്വിക് ഡെലിവറി ആപ്പുകളില്‍ നിന്ന് കൂടുതലായും ആളുകള്‍ വാങ്ങുന്നത്. ദിനേനയുള്ള ഉപയോഗത്തിന് ആവശ്യമായ ഉത്പന്നങ്ങളാണ് ക്വിക് കൊമേഴ്‌സ് പ്ലാറ്റുഫോമുകളിൽ കൂടുതൽ ചിലവാക്കുന്നത്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer