സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

പെരുമ്പാവൂർ: ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ്.

20-ാം വയസ്സിൽ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, പരസ്യചിത്രങ്ങളിലൂടെയാണ് ഛായാഗ്രാഹകയായി തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു കൃഷ്ണ. തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രാഹകയായിരുന്ന കൃഷ്ണ ഒരു മാസം മുൻപ് നാട്ടിൽ വന്നുപോയതാണ്. ശ്രീനഗറിലും അരുണാചൽപ്രദേശിലുമായിരുന്നു ഷൂട്ടിങ്. മരണവിവരം അറിഞ്ഞ് സഹോദരൻ ഉണ്ണി കശ്മീരിൽ എത്തിയിട്ടുണ്ട്. കണ്ണൻ എന്ന ഒരു സഹോദരൻ കൂടിയുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളം വഴി മൃതദേഹം നാട്ടിലെത്തിക്കും. ബുധനാഴ്ച സംസ്കാരം നടക്കും.

Advertisement

കേരളം പിടിച്ചേ പറ്റൂ: എന്തിനും റെഡിയായി ബിജെപി

ഈ കളി ഞാൻ ജയിക്കാൻ വേണ്ടി മാത്രം കളിക്കുന്നതാണ് എന്ന മം​ഗലശ്ശേരി കാർത്തികേയന്റെ ഡയലോ​ഗ് പോലെയാണ് നിലവിൽ കേരളത്തിൽ ബിജെപിയുടെ നിലപാട്. ഇപ്പോഴെങ്കിലും നടന്നില്ലെങ്കിൽ നാണക്കേടാണെന്ന തോന്നലും കേന്ദ്ര നേതാക്കൾക്ക് വന്നുതുടങ്ങിക്കാണും നിലവിലെ പടയൊരുക്കങ്ങൾ

Read More »

സ്വകാര്യ ബസിനടിയിൽപ്പെട്ട സ‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു

കൊല്ലം: സ്വകാര്യ ബസിനടിയിൽ വീണ സ്‌ത്രീ അത്ഭുതകരമായി രക്ഷപ്പെട്ടു. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെ അമ്മാരത്തുമുക്കിൽ പരവൂർ-പാരിപ്പിള്ളി റോഡിൽ വെച്ചായിരുന്നു സംഭവം. പരവൂർ പാറയിൽക്കാവ് പ്രീത നിവാസിൽ ഓമനയാണ് ബസിന് അടിയിലേക്ക് വീണത്. ബന്ധുവീട്ടിൽ പോകാനായി

Read More »

കുട്ടികൾക്ക് ഇനി മൊബൈൽ വേണ്ട; നിയമം പരി​ഗണനയിൽ

ബെം​ഗളൂരു: 16 വയസിൽ താഴെയുള്ള കുട്ടികൾക്ക് മൊബൈൽ ഫോൺ വിലക്കുന്നത് പരി​ഗണിച്ച് കർണാടക. സോഷ്യൽ മീഡിയാ അഡിക്ഷൻ കുട്ടികളെ ദോഷകരമായി ബാധിക്കുന്നത് തടയാനാണ് ഈ നീക്കം. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുമായി

Read More »

അവധിക്ക് നാട്ടിലേക്ക് പോകാൻ ദിവസങ്ങൾ മാത്രം; യുവാവ് കുഴഞ്ഞുവീണ് മരിച്ചു

ദുബൈ: അവധിക്ക്​ നാട്ടിലേക്ക് ​പോകാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ പ്രവാസി മലയാളി യുവാവ്​ദുബൈയിൽ കുഴഞ്ഞുവീണ്​ മരിച്ചു. കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശി ഫവാസ് ചമ്പാൻ (39) ആണ്​ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഫുജൈറയിൽ നിന്ന്​ കണ്ണൂരിലേക്കുള്ള

Read More »

നവകേരള സർവേ റദ്ദാക്കിയ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. നവകേരള സർവേയിൽ അപാകതയെന്തെന്ന് കോടതി ചോദിച്ചു. ക്ഷേമപദ്ധതികൾ എങ്ങനെ ജനങ്ങളിലേക്ക് എത്തുന്നുവെന്ന് പരിശോധിക്കാനും വിവരശേഖരണം നടത്താനും സർക്കാരിന് അവകാശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

Read More »

പാലക്കാട് ഐഐടിയിൽ വിദ്യാർഥിയെ തലയ്ക്ക് അടിച്ചു പരിക്കേൽപ്പിച്ചു

പാലക്കാട്: ഐ.ടി.യിൽ വിദ്യാർഥിനിയെ അജ്ഞാതൻ തലയ്ക്ക് അടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. വാളയാറിലെ ആശുപത്രിയിലെത്തിച്ച വിദ്യാർഥിനിയെ പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി 8.30-ന് ഐ.ഐ.ടി. കാമ്പസിനകത്തുവെച്ചാണ് സംഭവം. സേലത്തുനിന്നുള്ള നാലാംവർഷ വിദ്യാർഥിനി

Read More »
Advertisement