കൊച്ചി: പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ. നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിലാണ് ബോബി ചെമ്മണ്ണൂരിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കൊച്ചി സെൻട്രൽ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൊച്ചി പൊലീസ് വയനാട്ടിൽ നിന്നും ഇന്ന് രാവിലെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്, തുടർന്ന് 7 മണിയോടെയാണ് കൊച്ചി പൊലീസ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്.




