കൊച്ചി: ഗോദ്‌റെജ് കൺസ്യൂമർ പ്രോഡക്ട്‌സ് ലിമിറ്റഡിന്റെ ഉപസ്ഥാപനമായ ഗോദ്‌റെജ് പെറ്റ് കെയറിൻ്റെ ഗോദ്‌റെജ് നിൻജ കേരളത്തിൽ അവതരിപ്പിച്ചു. ഇതോടെ നായ്ക്കൾക്ക് ശാസ്ത്രീയമായി തയ്യാറാക്കിയ ഗോദ്‌റെജ് നിൻജ ഉൽപ്പന്നങ്ങൾ ഇനി മുതൽ കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ലഭിക്കും.
നായ്ക്കളുടെ ഉദരസംബന്ധമായ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ഈ ഉൽപ്പന്നം. ദക്ഷിണേന്ത്യയിലെ പെറ്റ് ഫുഡ് വിപണി 1,800 മുതൽ 2,000 കോടി രൂപ വരെയാണ്. ദേശീയ പെറ്റ് ഫുഡ് വിൽപ്പനയിൽ 15 ശതമാനം കർണാടക, 8 ശതമാനം ആന്ധ്രാപ്രദേശ് & തെലങ്കാന, 8 ശതമാനം തമിഴ്‌നാട്, 5 ശതമാനം കേരളം എന്നിവിടങ്ങളിലാണ്.
മുതിർന്ന നായ്ക്കൾക്കുള്ള ഗോദ്‌റെജ് നിൻജയ്ക്ക് 100 ഗ്രാമിന് 20 രൂപയും ഒരു കിലോയ്ക്ക് 199 രൂപയും 3 കിലോയ്ക്ക് 499 രൂപയുമാണ് വില. നായ്ക്കുട്ടികൾക്കുള്ള ഗോദ്‌റെജ് നിൻജയ്ക്ക് 100 ഗ്രാമിന് 20 രൂപ, ഒരു കിലോയ്ക്ക് 219 രൂപ, മൂന്ന് കിലോയ്ക്ക് 549 രൂപ എന്നിങ്ങനെയാണ് വില.


