Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ജയം രവി ഇനി രവി മോഹൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പ്രമുഖ തമിഴ് നടൻ ജയം രവി ഇനി മുതൽ രവി മോഹൻ. സമൂഹ മാധ്യമങ്ങളിലൂടെയാണ് തന്‍റെ പേര് മാറ്റിയ വിവരം താരം അറിയിച്ചത്. ആരാധകർക്ക് രവി എന്നും തന്നെ വിളിക്കാം. തന്‍റെ കാഴ്ചപ്പാടുകളോടും മൂല്യങ്ങളോടും ചേർന്നുനിൽക്കുന്ന പുതിയ അധ്യായത്തിന്‍റെ തുടക്കമാണിതെന്നും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ച കുറിപ്പില്‍ താരം വ്യക്തമാക്കി.

പ്രശസ്ത എഡിറ്റർ എ മോഹന്‍റെ മകനായ രവി തന്റെ ആദ്യ ചിത്രമായ ‘ജയം’ ന്റെ വിജയത്തിന് ശേഷമാണ് ജയം രവിഎന്ന് അറിയപ്പെടാൻ തുടങ്ങിയത്. ആരാധകര്‍ക്ക് പുതുവത്സര, പൊങ്കല്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടുമാണ് താരം പേരിലെ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്. പൊങ്കല്‍ റിലീസ് ആയി എത്തുന്ന രവി മോഹന്‍ ചിത്രം ‘കാതലിക്ക നൈരമില്ലൈ’ യുടെ റിലീസ് നാളെയാണ്. ഇതിന് മുന്നോടിയായിക്കൂടിയാണ് ഈ പ്രഖ്യാപനം.

കൂടാതെ ‘രവി മോഹൻ സ്റ്റുഡിയോസ്’ എന്ന പേരിൽ പുതിയ നിർമ്മാണ കമ്പനിയും താരം പ്രഖ്യാപിച്ചു. പ്രേക്ഷകരെ ആകര്‍ഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളാവും ഈ ബാനറില്‍ എത്തുകയെന്നും താരം അറിയിച്ചു. പുതുമുഖങ്ങള്‍ക്കും അവസരങ്ങളൊരുക്കുന്ന അതേസമയം അര്‍ഥവത്തായ സിനിമകള്‍ ഇതിലൂടെ സൃഷ്ടിക്കുകയാണ് ലക്ഷ്യം എന്ന് താരം അറിയിച്ചു. പേരിലെ മാറ്റം പോലെ തന്നെ ഫാന്‍സ് അസോസിയേഷനുകളുടെ പേരും മാറ്റിയിട്ടുണ്ട്. രവി മോഹൻ ഫാൻസ്‌ ഫൗണ്ടേഷന്‍ എന്നാണ് ആരാധക കൂട്ടായ്മ ഇനി അറിയപ്പെടുക.

അതേസമയം നാളെ തിയറ്ററുകളിലെത്തുന്ന ‘കാതലിക്ക നേരമില്ലൈ’ റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രമാണ്. കിരുത്തിഗ ഉദയനിധി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ നിത്യ മേനന്‍ ആണ് നായിക. ഈ വര്‍ഷം തന്നെ രണ്ട് ചിത്രങ്ങള്‍ കൂടി അദ്ദേഹത്തിന്‍റേതായി വരാനുണ്ട്. തനി ഒരുവന്‍ രണ്ടാം ഭാഗവും 2026 ല്‍ പുറത്തെത്തും.

Tags :

Recent News

Advertisement
WhiteswanTV Footer