Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: ഇന്ത്യയിലുടനീളം അമുൽ പാലിന്റെ വില ലിറ്ററിന് ഒരു രൂപ കുറഞ്ഞു. അമുൽ ഗോൾഡ് -67, അമുൽ താസ -55 രൂപ എന്നിങ്ങനെയാണ് പുതിയ നിരക്ക്. ഒരു ലിറ്റർ പായ്ക്കറ്റുകൾക്ക് മാത്രമാണ് വിലക്കുറവ്. 2024 ജൂണിൽ, അമുൽ പാലിന്റെ വില ലിറ്ററിന് രണ്ടുരൂപ കൂട്ടിയിരുന്നു. അമുൽ എന്ന ബ്രാൻഡിൽ പാലും പാലുത്‌പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ (ജി.സി.എം.എം.എഫ്.) മാനേജിങ് ഡയറക്ടർ ജയൻ മേത്തയാണ് വില കുറച്ചതു സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്.

ശരാശരി 310 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം അമുല്‍ വിറ്റഴിക്കുന്നത്. 500 ലക്ഷം ലിറ്ററാണ് ശേഷി. കര്‍ഷകരുടെ ഉടമസ്ഥതയിലുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ഷീര സഹകരണ സംഘമാണ് ജി.സി.എം.എം.എഫ്. ഗുജറാത്തിലെ 18,600 ഗ്രാമങ്ങളിലായി 36 ലക്ഷം കര്‍ഷകരാണ് അംഗങ്ങള്‍. 300 ലക്ഷം ലിറ്റര്‍ പാല്‍ ആണ് സംഭരിക്കുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer