എറണാകുളം : ചേന്ദമംഗലം ഒരു കുടുംബത്തിലെ മൂന്ന് പേരെ ക്രൂരമായി കൊലപ്പെടുത്തിയത് മുൻ വൈരാഗ്യത്തോടെയെന്ന് കുറ്റപത്രം. പ്രതിയായ ഋതുവിന് മാനസിക പ്രശ്നങ്ങൾ ഇല്ലെന്നും ,ഇയാൾ ലഹരിക്ക് അടിമയാണെന്നും 1000 പേജുള്ള കുറ്റപത്രത്തിലുണ്ട്.കൂട്ടക്കൊലപാതകം നടന്ന് മുപ്പതാം ദിവസമാണ് വടക്കൻ പറവൂർ മജിസ്ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനൊരുങ്ങുന്നത്. 112 സാക്ഷികളാണുള്ളത് കേസിലുള്ളത്.
കൊലപാതകത്തിന് ശേഷം ‘പക തീർത്തു’ എന്ന് വിളിച്ച് പറഞ്ഞതായി സാക്ഷി മൊഴിയുണ്ട്. കൂടാതെ 60 തെളിവുകളും ശേഖരിച്ചു. കഴിഞ്ഞമാസമാണ് വടക്കൻ പറവൂരിലെ അയല്പക്കമായ ഒരു കുടുംബത്തിലെ 3 പേരെ ഋതു കൊലപ്പെടുത്തിയത്. കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനിഷ എന്നിവരെയാണ് തലയ്ക്കടിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ വിനിഷയുടെ ഭർത്താവ് ജിതിൻ ഗുരുതരാവസ്ഥയിൽ ചികിൽസയിൽ തുടരുകയാണ്. ഇയാൾ സ്ഥിരം ക്രിമിനലും അഞ്ച് കേസുകളിൽ പ്രതിയുമാണ്.






